മലയാള കവിതയിൽ ആക്ഷേപ ഹാസ്യത്തിന്റെ പുതിയ വഴി വെട്ടിത്തെളിച്ച കവിയാണു ചെമ്മനം ചാക്കോ. സമാനതകളില്ലാത്ത സർഗാത്മകതയെന്നും തോന്നാറുണ്ട്. കവിത്വവും പദഭംഗിയും ക്രാഫ്ടും അദ്ദേഹത്തിന്റെ കവിതയിൽ സമന്വയിക്കുന്നു. പാരഡി രചിക്കുന്നവരിൽനിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് ഈ സർഗാത്മകത തന്നെ. ഭൂമികുലുക്കമെന്ന കവിതാ സമാഹാരത്തിലെ ഒരു കവിത എഴുത്തച്ഛനെപറ്റിയാണു. നമ്മുടെ സർഗാത്മക രംഗത്തിന്റെ പോക്കാണതിലുള്ളത്. ഭാഷാപിതാവ് മരിക്കാൻ കിടക്കുന്നുവെന്ന വാർത്തയുടെ പശ്ചാത്തലത്തിൽ സാഹിത്യ അക്കാദമി യോഗം ചേരുന്നു. എഴുത്തച്ഛനെ രക്ഷിക്കലല്ല ആഘോഷത്തോടെയുള്ള അന്ത്യ യാത്ര നൽകാനാണു ആലോചന. അവരെല്ലാം കൂടി പുതപ്പിച്ച് കിടത്താൻ ശ്രമിക്കുന്നത് ഭാഷയെ തന്നെ. ഇതിനിടെയാണു എഴുത്തഛൻ രോഗമുക്തനായി അക്കാദമിയിലേക്ക് വരുന്നുവെന്ന വിവരം അറിയുന്നത്. ശവസംസ്കാരത്തെപറ്റി ചേരി തിരിഞ്ഞു തർക്കിച്ചിരുന്നവർ ഇപ്പോൾ ഒന്നായി. അപ്പോൾ പ്രസിഡന്റ് നിർദേശിക്കുന്നു. പെട്ടെന്ന് ബലമുള്ള ഒരു പൂട്ടു വാങ്ങി അക്കാദമി പൂട്ടിയിടുക. ചാട്ടുളി പോലെയുള്ള അടുത്ത വരികളിൽ കവിത അവസാനിക്കുന്നു: പിന്നീടെഴുത്തച്ഛനല്ലവന്റച്ഛനും വന്നാൽ തൃണം….
Check Also
ചുരുളൻ മുടിയുള്ള പെൺകുട്ടി
ഓണക്കോടി ഷർട്ടും പുതിയ കസവുമുണ്ടുമെടുത്ത് ഞാൻ ഇന്നൊരു കല്യാണത്തിന് പോയി. പോകുമ്പോൾ അമ്മ പറഞ്ഞു ” അഴകിയ രാവണൻ എങ്ങോട്ടാ …