താരാട്ടുപാടി ഉറക്കിയ തമ്മ
താളത്തിൽ പൂന്തൊട്ടിലാട്ടിയമ്മ
താമരക്കൈകളാലന്നെന്റെ ബാല്യത്തെ
തഴുകിയുറക്കിയതമ്മ
(ആരാരോ…. ആരാരിരോ)
വിശ്വ സ്നേഹത്തിന്റെ
സന്ദേശമോതുന്ന
വിസ്മയ ദീപമാണമ്മ
മാറിലെ ചൂടിനാലെന്നെയുറക്കിയ
മായാത്ത സ്നേഹമാണമ്മ
(ആരാരോ.. ആരാരിരോ)
പുഞ്ചിരിയ്ക്കുമ്പോഴും
കണ്ണീരൊതുക്കുന്ന
പുണ്യവതിയാണമ്മ
അമ്മിഞ്ഞയൂട്ടി ഉമ്മ വച്ചെന്നെ
ഇന്നോളമാക്കിയ തമ്മ
(ആരാരോ.. ആരാരിരോ)