കൂട്ടുകാരി, വരയ്ക്കുന്നു നിന്നെ ഞാൻ
കാട്ടുഞാവൽ നിലാവിന്റെ പള്ളിയിൽ
ഒറ്റ നക്ഷത്ര രാത്രിയിൽ ഹേമന്ത-
ഗർഭമുന്തിരി തോപ്പിന്റെ തൊട്ടിലിൽ!
കൂട്ടുകാരി ,ജപിക്കന്നു നിന്നെ ഞാൻ
സപ്ത സാഗര സ്വരജതി ശംഖിലെ
മുത്തെടുത്തമ്മ വയ്ക്കുന്നൊരായിരം മാരിവില്ലിന്റെ വർണ്ണരേണുക്കളായ്!
കൂട്ടുകാരി, പുനർജ്ജനിക്കുന്നു ഞാൻ
പ്രതിനവ പ്രണയ ധ്യാന വർഷങ്ങളിൽ
നിന്നരുകിലേക്കെത്തിടും തീർത്ഥമായ്
നീൾമിഴി ചിപ്പി തൻ ആനന്ദധാരയായ്!