മുൻവിധിയുടെ മുള്ളുകൾ എപ്പോൾ വേണേലും നിങ്ങളുടെ വഴിയിൽ പ്രത്യക്ഷപെടാം
അവ
ഒറ്റപെട്ടും അല്ലാതെയും വഴി ആകെ മൂടാം
അറിയാത്ത നിറങ്ങളുടെ ആരോപണങ്ങൾ മൂർച്ചയാൽ വീക്ഷിക്കാം
ഒരു ചുവടു പോലും മുന്നോട്ടു വയ്ക്കാനാവാകാതെ എന്ന് അവ പരിഹസിക്കാം
അപ്പോൾ
ആകാശത്തേയ്ക്കു നോക്കി സൂര്യ രശ്മികളിൽ തൂങ്ങി ആടാനും ഒപ്പം ചലിക്കാനും നിങ്ങൾ പഠിക്കും.
മുൻ വിധി വിരിച്ച വഴിയിലൂടെ ഒരിക്കലെങ്കിലും നടക്കണം
സ്വന്തം കാൽ പാടുകളെ തിരിഞ്ഞു നോക്കണം
അവ ആടിന്റെയോ പട്ടിയുടെയോ പൂച്ചയുടെയോ പുലിയുടെയോ ആയി രൂപാന്തരപ്പെടാം.
പെട്ടന്നു സൂര്യൻ അസ്തമിച്ചു രാവെന്നു ഭയക്കുമ്പോൾ
നെറ്റിയിൽ അപരമാം ഒരു വരി ആരോ പതിച്ചിടാം
അദ്രിശ്യമാം ഒരു കൊടികൂറ തലക്ക് മുകളിൽ വീശിടാം…
ഓർക്കുക ഒരു തുള്ളി കണ്ണീരു പോലും അവയ്ക്ക് ഉത്തേജനമെന്നു..
ഓരോ യാത്രയ്ക്കും അവസാനമുണ്ടെന്നും
അവിടെ തുടർ വിധി പ്രസ്താവനകൾ പിന്നാലെ
വരുമെന്നും.
പക്ഷെ ഒറ്റ പെരുമഴ.. മതി നിസ്വാർത്ഥമായ
ഒറ്റ പെരു മഴ മതി..
ജലമോഴുകുമ്പോൾ
ഓരോ മുള്ളും പൂ മൊട്ടാകും അവ വിരിഞ്ഞു പൂത്തുലഞ്ഞു നിന്റെ വിഷാദം തുടയ്ക്കും
കാരണം യാത്രയുടെ അവസാന സത്രത്തിൽ നേരിന്റെ രണ്ടു കണ്ണുകൾ പ്രണയത്താൽ പ്രകൃതി മറന്നു വച്ചിട്ടുണ്ട്… നിനക്കായി.