മാവോയിസ്റ്റിനെ വരയ്ക്കുന്നു

വെടികൊണ്ട് മരിച്ച
മാവോയിസ്റ്റിനെ
വരയ്ക്കാൻ
എളുപ്പമാണ്
കൊണ്ട
വെടിയുണ്ട വരച്ചാൽ
മതി

തലയില്ലാത്തവർ
ഇട്ട ഒരു വില
അവരുടെ തലയിൽ
തൂക്കിയിടണം

അവർക്ക്
നിറങ്ങൾ ആവശ്യമില്ല
അവർ
ഒറ്റ നിറത്തിന് വേണ്ടി
നിറങ്ങൾ പണ്ടേ
ഉപേക്ഷിച്ചവർ

അവർ മരണശേഷം
വെടിയേറ്റവർ

വെച്ച വെടികൾ
കേട്ട വെടിയൊച്ചകൾ
മരണശേഷം
അവരുടെ പേരിൽ
എഴുതിച്ചേർക്കപ്പെട്ടവർ

പേടി അവർ
കാടിനിടുന്ന പേരാണ്

പോരാട്ടത്തിന് വേണ്ടി
അവർ
പേരു പോലും
ഉപേക്ഷിച്ചവർ

അവർ
അവകാശങ്ങൾക്ക് വേണ്ടി
ജീവിതം തിരസ്ക്കരിച്ചവർ

വെടി കൊണ്ട് മരിച്ചവരെ
വരച്ചു തീർക്കാനാവില്ല
കാരണം കൊന്നാലും കൊന്നാലും
അവർ മരിച്ചു തീരുന്നില്ല!

Check Also

അമ്പത്…. സാറ്റ്

കലാപഭൂമിയില്‍ ഒളിച്ചുകളിക്കാനിറങ്ങുന്ന കുരുന്നുകള്‍. വിവിധദേശങ്ങള്‍തന്‍ അതിരുകളിലെന്നാലും ഓരേവികാരത്തിന്‍ മുഖപടമണിഞ്ഞവര്‍. സിറിയ, അഫ്ഗാന്‍, ഇറാഖ്,കാശ്മീര്‍.. പിന്നെയും പകപുകയുന്ന പലമണ്ണില്‍ നിന്നവര്‍, പകച്ച …

One comment

  1. A pretty ,relevant poem .This strikes the key note of the predicament of the rebel who has abandoned his name for the sake of his BELIEF..Baiju Maniyankala is aNew Voice,, He creates waves in the minds of readers

Leave a Reply

Your email address will not be published. Required fields are marked *