എന്റെവാവാച്ചി,
ഇറച്ചികടയിലെ
ഒരു ത്രാസാണ്!
മേനിക്ക് ഭാരം
കൂടുമ്പോൾ…!
മേടിക്കാൻ,
വരുന്നവരുടെ
നോട്ടങ്ങൾ
കയറ്റിയ,
തട്ടുയർന്നുയർന്നു.
മണ്ണിലേക്കൊരു
മറു തട്ട്
താഴ്ന്നു താഴ്ന്നു
പോകുമ്പോഴും…
ചക്കരയുമ്മകളിൽ
ചോരപ്പാച്ചിൽ
നിൽക്കാത്ത,
ഇറച്ചിത്രാസ്…!