ഭൂപടത്തിലൂടെ വിരലോടിച്ചു
നിറങ്ങളുടെ രാജ്യം പകുക്കവേ,
വിരൽ മുറിഞ്ഞ്
ഒരു ഹൃദയം ഒഴുകിപ്പോയി.
അക്ഷാംശങ്ങളുടെയും
രേഖാംശങ്ങളുടെയും
ഇടയിൽ ഒരു അരുവി
മറന്നു വെച്ചു.
ഞങ്ങളെല്ലാം പകുക്കപ്പെട്ടത്
ഒരേ ഭൂപടത്തിൽ നിന്നാണ്,
ഭൂപടങ്ങളെല്ലാം നിറം മങ്ങിയത്
ഒരേ സൂര്യന്റെ വെയിലിലാണ്.