ചെറിയിനം കല്ലുകള്‍ ആയുധങ്ങളാക്കി കീശയിലിട്ട് സൂക്ഷിച്ചു കൊണ്ട് നടന്നൊരു കാലമുണ്ടായിരുന്നു ….
ജഗദീശ്വരന്‍ അനുഗ്രഹിച്ചു നല്‍കിയ നാട്ടിന്‍പുറത്തെ കുട്ടിക്കാലം… വീടിനു തൊട്ടടുത്തുള്ള പറമ്പിലെ, മരച്ചില്ലകളിൽ പ്രണയിനിയെ പോലെ ചേര്‍ന്ന് കിടക്കുന്ന നെല്ലി പുളിയും.. ആകാശ ഊഞ്ഞാലില്‍ ആടി കളിക്കുന്ന, മാങ്ങകളുമൊക്കെയായിരുന്നു ഈ ആയുധത്തിന് ഇരയാവേണ്ടി വന്നതില്‍ പ്രമുഖര്‍……
സ്കൂള്‍ പൂട്ടിയ ദിവസങ്ങളിലും , അല്ലാത്ത ഒഴിവു ദിനങ്ങളിലും… നേരമൊന്നു പുലര്‍ന്നാല്‍ പ്രഭാത അഭ്യാസങ്ങളൊക്കെ കഴിഞ്ഞാ പിന്നെ ഒരു പോക്കാ ,അപ്പുറത്തെ പറമ്പിലേയ്ക്ക്
കൂട്ടിനു ചിലരും ,,, അവിടെ ചെന്ന് സൂക്ഷിച്ചു വച്ച ആയുധമെടുത്ത് വലതു കൈവിരലുകളില്‍ ചുരുട്ടി പിടിച്ചു , കാലൊരു സ്റ്റെപ് പിന്നോട്ട് വച്ച് ഒരു കണ്ണടച്ച്.. ലക്ഷ്യ സ്ഥാനത്തേയ്ക്ക് ഒറ്റ ക്ലിക്ക്കാ..
ദാ കിടക്കണ്.,
അങ്ങ് ദൂരെ കിടന്ന് ആര്‍മ്മാതിച്ചവരില്‍ ചിലര്‍ താഴെ എന്‍റെ കണ്മുന്നില്‍…. ഹി ഹി ഹി അവയെ കയ്യിലെടുത്ത് പരിക്കുകളുണ്ടോയെന്ന ആദ്യ പരിശോധനയ്ക്ക് ശേഷം….. ഒറ്റ ഡയലോഗാ **നിന്നെ കുറച്ചീസായീ ഞാന്‍ നോട്ടമിട്ടിരിക്കായിരുന്നു ഇന്ന് നിന്നേം കൊണ്ടേ പോകൂ ന്ന് കരുതി തന്ന്യാ വന്നേന്നു **
എന്ത് പറഞ്ഞാലും അവയ്ക്ക് പരിഭവമില്ല .. സന്തോഷമേയുള്ളൂ ….
വല്ല അണ്ണാനും, വവ്വാലുമെല്ലാം വന്നു മ്മടെ ബാലന്‍ കെ നായര്‍ / കെ പി ഉമ്മര്‍ ഇവരെ പോലെ കടിച്ചു വലിച്ചു ചപ്പി തിന്നു തുപ്പി കളയുന്നതിനേക്കാള്‍ എത്രയോ നല്ലതാ ഈ പാവം പയ്യന്‍ ന്ന് അവരും കരുതും…..
രണ്ടു കീശയും കല്ലിനു പകരം മാങ്ങയും പുളിയും കൊണ്ട് നിറയുമ്പോള്‍ ഒറ്റ കുതിപ്പാ വീട്ടിലേയ്ക്ക്…
ബോള്‍ട്ട് ലൂസായി പറന്നോടുന്ന ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗതയില്‍…..
തിരക്ക് പിടിച്ചു മുഖപുസ്തകത്തിന്റെ ഓരോ പേജും മറിയ്ക്കുന്നതിനിടയില്‍ അറിയാതെ കണ്ണില്‍ പതിഞ്ഞതാ ഈ ചിത്രം ഇത് കണ്ടപ്പോള്‍ മനസ്സൊരു ഓട്ടമാ ഒരുപാട് വര്‍ഷങ്ങള്‍ക്കപ്പുറത്തെയ്ക്ക്…… നാടിന്റെ ഓരോ പുരോഗതിയിലും സന്തോഷിക്കുന്നുവെങ്കിലും നഷ്ടപെടുന്ന ഗ്രാമീണ ഭംഗി അതെന്നും മനസ്സിന് ഒരു വേദനയായിരിക്കും .. അല്ലേ ?
എല്ലാവര്‍ക്കും നന്മ നിറഞ്ഞൊരു അഞ്ചാംതിയ്യതി ആശംസിക്കുന്നു ..