ദാരിയ ഫോ – 1997ലെ നോബല്‍ സമ്മാന ജേതാവ് – മരണം ഒക്ടോബര്‍13, 2016
ഒക്ടോബര്‍ 13നു ബോബ് ഡിലന് നോബല്‍ സമ്മാനം പ്രഖ്യാപിച്ച ദിവസം തന്നെ 97ലെ നോബല്‍ സമ്മാനജേതാവായിരുന്ന ഇറ്റാലിയന്‍ നാടകരചയിതാവും, ഗാനരചയിതാവും, ചിത്രകാരനും, സ്റ്റേജ് ഡിസൈനറും, ഇടതുപക്ഷ രാഷ്ട്രീയ പ്രചാരകനും ആയ “ദാരിയ ഫോ” അന്തരിച്ചു.
നാടകരചനകളിലൂടെയും അവതരണങ്ങളിലൂടെയും ലോകശ്രദ്ധ മുഴുവന്‍ പിടിച്ചുപറ്റിയ നാടകകൃത്തായിരുന്നു ദാരിയ. ചിരിയിലൂടെയും ആക്ഷേപഹാസ്യത്തിലൂടെയും ലോകത്തില്‍ കണ്ടുവരുന്ന തിന്മകളെ പുര്‍ത്തുകൊണ്ടുവന്ന എഴുത്തുകാരനായിരുന്നു ദാരിയ ഫോ. തൊണ്ണൂറു കാലഘട്ടങ്ങളില്‍ ലോകനാടകവേദിയില്‍ ഏറ്റവും കൂടുതല്‍ അവതരണങ്ങലിലൂടെ പ്രശസ്തി നേടിയ നാടകകൃത്തായിരുന്നു ദാരിയ. ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടിക്കുവേണ്ടി വരക്കുകയും എഴുതുകയും ചെയ്തു ഈ മഹാകലാകാരന്‍. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതികള്‍ താഴെപ്പറയുന്നവയാണ്.
- 1958 – Corpse for Sale
- 1958 – The Virtuous Burglar
- 1959 – Archangels Don’t Play Pinall
- 1960 – He Had Two Pistols with White and Black Eyes
- 1961 – He Who Steals a Foot is Lucky in Love
- 1963 – Isabella, Three Tall Ships, and a Con Man
- 1967 –Throw the Lady Out
- 1969 – Mistero Buffo (Comical mystery)
- 1969 –The Worker Knows 300 Words, the Boss Knows 1000, That’s Why He’s the Boss
- 1969 –Chain Me Up and I’ll Still Smash Everything
- 1970 –I’d Rather Die Tonight If I Had To Think It Had All Been In Vain
- 1970 – Accidental Death of an Anarchist
- 1971 –United We Stand! All Together Now! Oops, Isn’t That the Boss?
- 1972 – Fedayn
- 1973 – Mamma Togni
- 1973 – The People’s War in Chile
- 1974 – Can’t Pay? Won’t Pay!
- 1975 – Fanfani Kidnapped
- 1976 – Mother’s Marijuana is the Best
- 1977 – Let’s Talk About Women
- 1977 – All House, Bed and Church, Waking Up, A Woman Alone, title changed to Adult Orgasm Escapes from the Zoo for a 1983 performance, Freak Mother,The Same Old Story,The pregnant man
- 1978 – The Tale of a Tiger
- 1981 – Trumpets and Raspberries
- 1983 –The Open Couple, The Rape
- 1983 – The Candlestickmaker
- 1984 – Elizabeth: Almost by Chance a Woman
- 1985 –The Tricks of the Trade
- 1985 – Hellequin, Harlekin, Arlecchino
- 1986 – Abducting Francesca
- 1987 – The First Miracle of the Infant Jesus
- 1989 – Letter from China
- 1989 – The Story of Qu
- 1989 –The Wanted Man
- 1989 –The Pope and the Witch
- 1990 –Hush! We’re Falling!
- 1992 – Johan Padan and the Discovery of the Americas
- 1992 –Seventh Commandment: Steal a Bit Less No. 2
- 1993 — Mummy! The Sans-culottes!
- 1994 – Sex? Thanks, Don’t Mind If I Do!
- 1995 – Leonardo: The Flight, the Count and the Amours
- 1997 – The Devil with Boobs
- 2003 – The Two-Headed Anomaly
- 2009 – Francis The Holy Jester
- 2014 – The Pope’s Daughter (prose novel)
- 2015 – There’s a mad king in Denmark
അദ്ദേഹം കൈകാര്യം ചെയ്ത വിഷയങ്ങള്‍ വിഭിന്നങ്ങലും ഗൌരവമാര്‍ന്നതുമായിരുന്നു. അഴിമതി, ലഹരിയും മയക്കുമരുന്നുകളും, ലൈംഗിക അരാജകത്വം, യുദ്ധക്കെടുതികള്‍, ഗര്‍ഭചിദ്രം, അക്രമങ്ങളും കൊലപാതകങ്ങളും, ജാതീയത, ചരിത്രം, യന്ത്രവല്‍കരണം, അധികാരം തുടങ്ങിന്‍ ഭൂമിക്കു കീഴിലുള്ള ഒട്ടു മിക്ക പ്രശ്ന വിഷയങ്ങളും അദ്ദേഹത്തിന്റെ നാടകങ്ങളില്‍ ഇടം കണ്ടു. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും മയക്കുമരുന്നു ലോബ്ബികള്‍ക്കും എതിരെയുള്ള ദാരിയയുടെ പ്രവര്‍ത്തനങ്ങള്‍ ഒരുപാട് ശതൃക്കളെ സൃഷ്ടിച്ചു. “വിവേകമുള്ളവന് ഭ്രാന്താലയം” (A mad house for the sane) എന്ന പ്രശസ്ഥകൃതി ഇറ്റാലിയന്‍ രാഷ്ട്രീയ പരിസ്ഥിതിയെ ആക്ഷേപഹാസ്യത്തിലൂടെ വിമര്‍ശിക്കുന്നു. സെപ്റ്റംബര്‍ 73ല്‍ ചിലിയിലെ സാല്‍വഡോര്‍ അല്ലെന്ടെ കൊല്ലപ്പെട്ട സമയത്ത് ചിലിയിലെ ജനകീയ യുദ്ധവുമായി ബന്ധപ്പെട്ടു അദ്ദേഹം ചിലി മുഴുവന്‍ സഞ്ചരിച്ചു.
“ഒരു അനാര്‍ക്കിസ്ടിന്റെ (അരാജകവാദി) ആകസ്മിക മരണം” (Accidental death of an anarchist) ഇറ്റാലിയില്‍ നിലനിന്നിരുന്ന ഭീകരപ്രവര്‍ത്തനത്തെ വെളിച്ചത്തു കൊണ്ടുവന്ന കൃതിയായിരുന്നു. ‘മിലാന്‍’ പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യപ്പെടുന്നതിനിടക്ക് മുകളിലെ നിലയില്‍ നിന്ന് തള്ളിയിട്ടു ഒരിറ്റാലിയന്‍ റയില്‍വേ ജീവനക്കാരന്‍ മരണപ്പെടുന്നു. അയാളെ ഒരു ഭീകര പ്രവര്‍ത്തകന്‍ എന്ന നിലയിലായിരുന്നു അറസ്റ്റ് ചെയ്യപ്പെട്ടത്. തെറ്റായ ആരോപണങ്ങല്‍ക്കെതിരെ പോലിസിനോടും ഗവേര്‍ന്മേന്റ്റ് മേധാവികളോടുമുള്ള വെല്ലുവിളികളായിരുന്നു ഈ നാടകം. ഇതിന്റെ പ്രകോപനം വലിയ രീതിയില്‍ ദാരിയയുടെ ജീവിതത്തെ ഉലച്ചു. തന്റെ പ്രിയ പ്രേയസി, ‘ഫ്രാങ്കോ രെമി’യെ തോക്കിന്‍ മുനയില്‍ ഒരു കൂട്ടം ഭീകരര്‍ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയും സിഗരറ്റ്, ബ്ലേഡ് തുടങ്ങിയവ കൊണ്ട് മുറിപ്പെടുത്തി പാര്‍ക്കില്‍ വലിച്ചെറിയുകയും ചെയ്തു. പക്ഷെ ഈ പ്രവര്‍ത്തികള്‍ക്കൊന്നും തന്നെ അവരുടെ വീര്യത്തെ കെടുത്താനായില്ല. ദാരിയയും രെമിയും തമ്മിലുള്ള കെമിസ്ട്രി അവരുടെ ജീവിതവിജയത്തില്‍ വലിയ പങ്കു വഹിച്ചു. ദാരിയയും രെമിയും തമ്മിലുള്ള സ്നേഹവും പരിഗണനയും ദാരിയയുടെ സാഹിത്യസൃഷ്ടികള്‍ക്കു വളരെ സഹായകമായിട്ടുണ്ട്.
“ചിരി പ്രശ്നങ്ങളെ നേരിടാനുള്ള ഒരു ഉപാധി മാത്രം” – തന്‍റെ നര്‍മ്മം നിറഞ്ഞ കൃതികള്‍ക്കുള്ള ദാരിയയുടെ വിശദീകരണം.