പെട്ടിയിലകപ്പെട്ട എലിയോട്
അന്ത്യാഭിലാഷം ചോദിച്ചു.
ഈ കമ്പിയിൽ കുടുക്കിയ
കപ്പക്കഷണം തരൂ!
മരണത്തിന് തൊട്ട് മുൻപ്
എന്തിനാണ് വിശപ്പടക്കുന്നത്?
ഞാൻ ഗർഭിണിയാണ്,
വിശന്ന് കൊണ്ട്
എന്റെ മക്കള് ചാകരുത്!
ഞാൻ എലിയെ തുറന്നു വിട്ടു.
ആറാം നാൾ
(എലിയുടെ 10-ആം മാസം)
മച്ചിൻ മുകളിൽ നിന്നും
ഇരുപത് എല്ലുകൾ
പൊട്ടുന്ന ശബ്ദം കേട്ടു;
സുഖ പ്രസവം, അഞ്ച് കുട്ടികൾ
അതിനു ശേഷം ഇന്നുവരെ
എനിക്ക് വീട്ടിൽ കപ്പകിട്ടിയിട്ടില്ല…