ആഗസ്റ്റ് പത്തിന് വൈകുന്നേരം അഞ്ച് മണിക്ക് പെരിങ്ങോട് സ്കൂളിൽ വച്ച് നടക്കുന്നു. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. നാരായണ ദാസ് ആണ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. പ്രൊ. വിജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തും. തിരൂർ നമ്പീശന്റെ ഓർമ്മക്കായി ഏർപ്പെടുത്തിയ “കഥകളി സംഗീത ആചാര്യ പുരസ്കാരം” ശ്രീ. കലാമണ്ഡലം സുബ്രമണ്യൻ ആശാന് സമർപ്പിക്കും. കോട്ടക്കൽ ഗോപി നായർ ആശാൻ ആണ് ഉപഹാര സമർപ്പണം നടത്തുന്നത്. തുടർന്ന് നടക്കുന്ന കുചേല വൃത്തം കഥകളിയിൽ രൗദ്ര ശ്രീ പരിയാനംപറ്റ ദിവാകരൻ, കലാനിലയം വാസുദേവൻ, സദനം ഭരതരാജൻ, കലാമണ്ഡലം സതീശൻ, കലാമണ്ഡലം മോഹനകൃഷ്ണൻ, കലാമണ്ഡലം അനന്തനാരായണൻ, കലാമണ്ഡലം ശ്രീകുമാർ, വെള്ളിനേഴി അച്ചുതൻ കുട്ടി തുടങ്ങി അച്ഛന്റെ ശിഷ്യരും സഹപ്രവർത്തകരിൽ ചിലരും പങ്കെടുക്കും. പരിപാടിക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകണം…
സ്നേഹപൂർവ്വം
തിരൂർ നമ്പീശന്റെ കുടുംബത്തിനു വേണ്ടി