കണ്ടു മടുത്ത അവതരണ രീതികള്‍ പാടെ ഒഴിവാക്കി പുതു വഴികള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്നിട്ട സംവിധായകന് നന്ദി. കാണുമ്പോള്‍ വളരെ പുതുമ അനുഭവിച്ചറിയാവുന്ന സിനിമയാണ് ചാര്‍ലി. ചാര്‍ലി എന്ന കഥാപാത്രത്തിനെ പരിചയപ്പെടുത്തുന്ന രീതികള്‍ കൗതുകം ഉണർത്തുന്നവയാണ്. ചാര്‍ളിയെക്കുറിച്ചറിയാന്‍ ടെസ്സ അനുഭവിക്കുന്ന ആകാംക്ഷ നമ്മളിലെക്കും എത്തിക്കാന്‍ ആദ്യ ഭാഗങ്ങളില്‍ സിനിമയ്ക്ക് സാധിച്ചിരിക്കുന്നു. ഹൃദയ സ്പര്‍ശിയായ അനവധി സന്ദര്‍ഭങ്ങളിലൂടെ ചാര്‍ലിയിലേക്കുള്ള യാത്ര പ്രേക്ഷകനെയും ഒപ്പം കൂട്ടുന്നു, ആദ്യപകുതി തീരും വരെ.
രണ്ടാം പകുതിയില്‍ പ്രണയം കടന്നു വരുന്നിടത്ത് തിരക്കഥ പരാചയപ്പെടുന്നു. ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത നായകനുമായുള്ള നായികയുടെ ബന്ധം വികസിപ്പിക്കുന്നതിലും ക്ലൈമാക്സ് പ്ലാന്‍ ചെയ്തതിലും സംവിധായകന്‍ ശ്രദ്ധിച്ചിരുന്നെങ്കിൽ എന്നും ഓര്‍മിക്കപ്പെടുന്ന സിനിമയായി ചാര്‍ലി മാറിയേനെ. കാര്യമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ ഇല്ലാത്തതിനാൽ തന്‍റെ കരിസ്മ കൊണ്ട് മാത്രം ചാര്‍ളിയെ മികച്ചതാക്കാന്‍ ദുല്‍ക്കറിനു കഴിഞ്ഞു. പാര്‍വതി നന്നായി എന്ന് പ്രത്യേകം പറയേണ്ടല്ലോ…
തീര്‍ച്ചയായും തിയേറ്ററില്‍ കാണേണ്ട ചിത്രം തന്നെ. നിരാശപ്പെടില്ല.
7/10.