മുന കൊള്ളാതെ ഉടലിനെ,
കാത്തു രക്ഷിച്ചുള്ള ഇലയുടെ,
പോരാട്ടങ്ങൾക്ക്,
തങ്ങൾക്ക് മാത്രം നഷ്ടപെടുന്ന,
ചാരിത്ര്യത്തിന്റെ ചരിത്ര-
വ്യഖാനങ്ങളോളം പഴക്കമുണ്ട്…
തുളവീഴുന്നത് തനിക്കു മാത്രമെന്ന,
ഇന്നലെകളുടെ ഓർമ്മപ്പെടുത്തലുകൾ;
ചെറുത്തു നിൽപ്പ് പോലുമസാധ്യമാക്കി..
മുന കൂർപ്പിച്ചു എന്നത്തെപ്പോലെയും,
മുള്ള് കാത്തിരിക്കുമ്പോൾ,
തഴുകാൻ വരുന്ന കാറ്റിന്റെ,
തലോടൽ പോലും ഭയന്ന് വിറച്ചു..
ഇലകളിൽ കണ്ണീരുപ്പ് പൊടിയുമ്പോൾ
അവരുടെ മജ്ജയും മാംസവുമൂറ്റി,
പൂക്കാളാൽ വീണ്ടുമൊരു വസന്തം,
കൂടി പിറവിയെടുത്തിരുന്നു ……