എന്നും,
ഞാന്‍,
ഒറ്റതൊഴികൊണ്ട്
തുറക്കാനാവുന്ന
വാതിലിന്നിപ്പുറത്ത്.
പലപ്പൊഴും
വിശപ്പും
വേദനയും
നിസ്സഹായതയും
മണക്കുന്ന മുറിയിലൊറ്റയ്ക്ക്.
എപ്പൊഴും
നെഞ്ചോടു ചേര്‍ത്ത,
അകഷരങളാലും,
കിടപ്പായക്കടിയില്‍
കരുതിയ കൊടുവാളാലും
ചെറുക്കാമെന്ന ധൈര്യം ജലരേഖ.
ഒരിക്കല്‍
കത്തി, കമ്പിപ്പാര, കഞ്ചാവ്, കള്ള്,
എല്ലാ സന്നാഹങളുമായി
ചാടി വീഴാതിരിക്കാന്‍
കൃപയുടെ പഴുതുകളേയില്ല.
വേട്ടയുടെ
പാഠപുസ്തകത്തില്‍ നിന്നും
വിധം,
വേഷം,
ഇരുട്ട്,
ഇവയെല്ലാമൊഴിവാക്കപ്പെട്ടത്
ഉദ്ധാരണത്തിന്റെ ഭൂമിശാസ്ത്രം.
‘വിധി’ യുടെ ശിരസ്സില്‍ നിന്ന്,
പ്രവചനത്തിന്റെ കൈവെള്ളയിലേക്ക്,
കാമത്തിന്റെ കറുപ്പിലൂടെ,
ഒരു വേനല്‍പ്പുഴ തൂങികിടക്കുന്നത്
ഭരണകൂടത്തിന് ലംബമായാണ്.
കീഴടക്കിയാലും,
കുടല്‍മാല പുറത്തേക്ക് പറിച്ചെടുക്കാതെ വയ്യ.
മുലയും ചെവികളും
അരിഞ്ഞെടുക്കാതെ വയ്യ.
നിലച്ച ശ്വാസത്തിനു മീതെ,
പറിഞ്ഞ ഉടലിന്നുമീതെ,
കറുത്ത ചോരയ്ക്കു മീതെ,
മൂര്‍ച്ചകളിറക്കാതെ വയ്യ.
എത്ര വേഗത്തിലാണ്
‘വയ്യ’ ഒരു സംസ്ക്കാരത്തിന്റെ മുദ്രയാവുന്നത്?
ഭരണഘടനയുടെ
അടിവരയാവുന്നത് ?
മാറ്റത്തിന്റെ മന്ത്രമാവുന്നത്?
ഒടുക്കം,
ഒറ്റ നിലവിളി,
ഒറ്റ പ്രതിരോധം,
ഒറ്റയടയാളം,
ഒന്നുമൊന്നും പുറത്തേക്കുതിരി നീട്ടാതെ ,
നമ്മുടെ നിയമം,
നമ്മുടെ ജനാധിപത്യം
നിന്നെ രക്ഷപ്പെടുത്തുമെന്നുള്ളത്
കൊടുമുടിയോളമുയരമുള്ളത്….