ഇന്നു നിനക്കും എനിക്കുമിടയില്‍
ഒരു പുഞ്ചിരിയുടെ ഇടനാഴി
നിശബ്ദമായി വിങ്ങുന്നു
തിരക്കിന്റെ സൗഹൃദം കടന്നു വരാത്ത
വസന്തത്തെ ഓര്‍മിപ്പിക്കുന്നു
ഓര്‍മകള്‍ പെറ്റു പെരുകുന്ന മയില്‍പ്പീലിയായി
പഴയ പുസ്തക താളില്‍
ചങ്ങലയിലാണ്
സ്നേഹത്തിന്റെ പതാക ആരാണ്
കീറിക്കളഞ്ഞത്
എന്റെയും നിന്റെയും നിഴലുകള്‍
വെളിച്ചത്തെ ഭയക്കുന്നത്
ഇരുട്ടിനോടുള്ള സ്നേഹമാവില്ല
ഒളിച്ചിരിക്കാനുള്ള കൊതി കൊണ്ടാവാം
Tags literature poem
Check Also
അമ്പത്…. സാറ്റ്
കലാപഭൂമിയില്‍ ഒളിച്ചുകളിക്കാനിറങ്ങുന്ന കുരുന്നുകള്‍. വിവിധദേശങ്ങള്‍തന്‍ അതിരുകളിലെന്നാലും ഓരേവികാരത്തിന്‍ മുഖപടമണിഞ്ഞവര്‍. സിറിയ, അഫ്ഗാന്‍, ഇറാഖ്,കാശ്മീര്‍.. പിന്നെയും പകപുകയുന്ന പലമണ്ണില്‍ നിന്നവര്‍, പകച്ച …