പ്രമുഖ സോഷ്യലിസ്റ്റ് ചിന്തകൻ അന്തരിച്ച ശ്രീ.പി.വി.കുര്യൻ രചിച്ച ക്രൈസിസ് ഓഫ് മോഡേൺ സിവിലൈസേഷൻ എന്ന പുസ്തകത്തിന്റെ പരിഭാഷ മലയാളത്തിൽ ആദ്യമായി പ്രസിദ്ധീകരിക്കുകയാണ്. അഞ്ചു നൂറ്റാണ്ടിലെ ലോക ചരിത്രത്തെ വസ്തുനിഷ്ഠമായി നോക്കി കാണാനുള്ള ശ്രമമാണിതിലുള്ളത്. അദ്ദേഹം ജീവിച്ചിരുന്ന കാലത്തുതന്നെ അതു മലയാളത്തിലേക്കു മൊഴിമാറ്റുന്നതിനെപ്പറ്റി സംസാരിച്ചിരുന്നു. അത് പല കാരണങ്ങളാൽ നീണ്ടു പോയി. ഇപ്പോൾ അത് ചേതസ്സിൽ ഖണ്ഡശയായി പ്രസിദ്ധീകരിക്കുകയാണ്.
വിദ്യാർഥിയായിരുന്ന 1938 കാലത്തുതന്നെ ദേശീയ പ്രസ്ഥാനത്തിന്റെ മുൻ നിരയിലേക്കുവന്ന വ്യക്തിത്വമാണ് ശ്രി.പി.വി.കുര്യൻ. തിരുവിതാംകൂറിൽ ഫോർവേർഡ് ബ്ലോക്കിന്റെ ആദ്യകാല സെക്രട്ടറിയായിരുന്നു. പിന്നീട് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കുന്നതിൽ മുന്നിട്ടു നിന്നു. സോഷ്യലിസ്റ്റ് ആചാര്യൻ ഡോ. റാംമനോഹർ ലോഹ്യയുടെ അനുയായിയായി നിന്ന് കേരളത്തിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും അതിൽ യുവജനങ്ങളെ ആകർഷിച്ച് മുഖ്യധാരയിലേക്കു കൊണ്ടു വരുന്നതിലും സമർപ്പിതമായ ജീവിതമായിരുന്നു അത്. 1993ൽ ആ ജീവിതത്തിന് തിരശീല വീണു. (തുടരും…)
Part 1 >> ആധുനിക നാഗരികതയുടെ പ്രതിസന്ധികൾ പി.വി. കുര്യൻ, പരിഭാഷ: വാസുദേവൻ – 1
One comment
Pingback: ആധുനിക നാഗരികതയുടെ പ്രതിസന്ധികൾ പി.വി. കുര്യൻ, പരിഭാഷ: വാസുദേവൻ – 1 | ചേതസ്സ്