കല്ലാന എന്നത് മിഥ്യയല്ല, അതൊരു യാഥാർത്ഥ്യം തന്നെയാണ്. പക്ഷേ അതൊരിക്കലും ഒരു പ്രത്യേക ജാതിയോ ,വർഗമോ അല്ല. സ്പീഷീസ് അല്ലെന്ന് സാരം. ലോകത്താകെ രണ്ട് തരം ആനകളേ ഉള്ളൂ. ആഫ്രിക്കൻ എലിഫൻ്റും ,ഏഷ്യൻ എലിഫൻ്റും. ശ്രീ. സാലി പാലോട് കല്ലാനയുടെ ഫോട്ടോ എടുക്കുകയും മാതൃഭൂമി യാത്രയിൽ, വെസ്റ്റേൺ ഗാർട്ട്സ് ബയോഡൈവർസിറ്റി പതിപ്പിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. 2015 മാർച്ച് ലക്കമാണെന്ന് തോന്നുന്നു. അൽപ്പം ഭൂമിശാസ്ത്രം കൂടി മനസിലാക്കിയെങ്കിലേ കല്ലാനകളെ കുറിച്ച് പൂർണമായി ഗ്രഹിക്കാനാവൂ. കന്യാകുമാരി ജില്ലയിലെ ആരുവാമൊഴി ചുരം മുതൽ കൊല്ലം ജില്ലയിലെ ആര്യങ്കാവ് ചുരം വരെ വ്യാപിച്ച് കിടക്കുന്ന അഗസ്ത്യാർകൂടം അഥവാ അഷാഭൂ മലനിരകൾ പശ്ചിമഘട്ടത്തിൻ്റെ ജൈവകലവറയാണ്. കേരളത്തിൽ തിരുവനന്തപുരം കൊല്ലം ജില്ലകളിലായി മൂന്ന് വന്യ ജീവി സങ്കേതങ്ങളും തമിഴ്നാട്ടിൽ കളക്കാട് മുണ്ടൻ തുറൈ കടുവാ സങ്കേതവും ഈ മേഖലയിൽ സ്ഥിതി ചെയ്യുന്നു.1869 MSL ഉള്ള അഗസ്ത്യമലയാണ് ഏറ്റവും ഉയരമുള്ള പ്രദേശം. കേരളത്തിൻ്റെ കോർ ഏര്യകൾ കൂട്ടിയോജിപ്പിച്ച് കൊണ്ട് ഈ മേഖലയിൽ ഏതാനും വർഷങ്ങൾക്ക് മുമ്പ് അഗസ്ത്യമല ബയോളജിക്കൽ റിസർവും നിലവിൽ വന്നങ്കിലും കാര്യമായ പ്രവർത്തനങ്ങൾ നടക്കുന്നില്ല. 1869 MSL ഉയരമുള്ള മലമുകളിൽ പോലും ആനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെയാണ് കാണിക്കാർ, ഏറ്റവും വികൃതിക്കാരും കുള്ളൻമാരുമായ കല്ലാനകളെ കുറിച്ച് പുറം ലോകത്തോട് പറയുന്നത്. KFRI യിലെ ഡോ. ഈസ പോലും ആദ്യമിത് അംഗീകരിക്കാൻ തയ്യാറായില്ല. ഞാനും പല പ്രാവശ്യം കല്ലാനകളെ കണ്ടിട്ടുണ്ട്.

ശാസ്ത്ര ലോകത്തെ തർക്കം ഇതൊരു പ്രത്യേക ജാതിയാണോ എന്നതായിരുന്നു. തികച്ചും കാലാവസ്ഥാ വ്യതിയാനങ്ങൾക്കനുസൃതമായി രൂപപരിണാമം സംഭവിച്ച നമ്മുടെ സാക്ഷാൽ ഏഷ്യൻ ഏലിഫൻ്റ് തന്നെയാണ് കല്ലായുംന. കാഴ്ചയിൽ കുള്ളൻമാരും വികൃതികളും ദേഷ്യക്കാരുമായ രണ്ട് കൂട്ടം ആനകളെ അഗസ്ത്യമലക്കടുത്തുള്ള കാരതോട്, പൊങ്കാലപ്പാറ, പൂങ്കുളം ഭാഗത്ത് കാണാനായിട്ടുണ്ട്. ഫോട്ടോസ് എൻ്റെ കൈവശമില്ല.115 ജാതി സസ്യങ്ങൾ ഭൂമിയിൽ ഇവിടെ മാത്രം കാണപ്പെടുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഗവേഷണങ്ങൾ എങ്ങുമെത്തിയിട്ടില്ല എന്ന് വേണം പറയാൻ. ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ആയിരക്കണക്കിന് ജീവജാതികൾ ഈ വനമേഖലയിൽ കാണപ്പെടുന്നു. തെറാ ഫോസിഡ് റൂമീലേറ്റ എന്ന കടുവാ ചിലന്തിയും പതിനെട്ടാം ശതകത്തിൽ വംശനാശം സംഭവിച്ചു എന്ന് വിശ്വസിച്ചിരുന്ന ലേഡീസ് സ്ളിപ്പർ (പാ ഫിയോ പെഡീലം ഡ്രൂറി) ഓർക്കിഡുമൊക്കെ ഈ മേഖലയിൽ ഇപ്പോഴുമുണ്ട്. മൃതസഞ്ജീവനി ഈ വനമേഖലയിൽ ഉള്ളതായി വിശ്വസിക്കപ്പെടുന്നു. ആരോഗ്യപ്പച്ചയുടെ കാര്യം പറയേണ്ടതില്ലല്ലോ.