ഞാന്‍ കാണാത്ത ഒരു വീട്ടില്‍
പിറവി എടുത്തവള്‍
ഞാന്‍ അറിയാത്ത നാട്ടില്‍
വളര്‍ന്ന് പെരുത്തവള്‍
എന്നിട്ടും ഒരു നോട്ടം
കൊണ്ടെന്നെ ഇഷ്ടപ്പെട്ടവള്‍
ഒരു താലിച്ചരടില്‍
ഞാന്‍ കോര്‍ത്തെടുത്തവള്‍
എന്റെ വിശപ്പ്
ആദ്യം അറിഞ്ഞവള്‍
എന്റെ സങ്കടങ്ങള്‍ക്ക്
ഉളളില്‍ കരഞ്ഞവള്‍
ഞാന്‍ കൊണ്ട സമ്പത്ത്
കാത്ത് സൂക്ഷിച്ചവള്‍
ഞാനേറ്റ വിയര്‍പ്പിന്റെ
ഗന്ധം അറിഞ്ഞവള്‍
കാവലായ് എന്‍ ചാരെ
നിഴലായ് നിന്നവള്‍
സ്നേഹത്തിന്‍ വാക്കാല്‍
മധുരം നിറച്ചവള്‍
മനസ്സിലെ സങ്കടം
ഉളളില്‍ നിറച്ചവള്‍
പൂണൂല് പോലെന്നെ
ഒട്ടിക്കിടന്നവള്‍
മക്കളെ നോക്കുവാന്‍
ഉറക്കം കളഞ്ഞവള്‍
കണ്ണിലെ മണിപോലെ
ശ്രദ്ധയൂന്നുന്നവള്‍
ആണിന്റെ ജന്മത്തില്‍
രണ്ടുണ്ട് സ്വര്‍ഗ്ഗം
ഒന്നത് അമ്മയും
രണ്ടത് ഭാര്യയും.