ആദ്യ സിനിമ പ്രദര്‍ശനത്തില്‍, തിരശ്ശീലയില്‍ തീവണ്ടി മുന്നോട്ടു വരുന്നതു കണ്ടു ശാലയില്‍ നിന്നും ഓടി പോയവരാണ് പ്രേക്ഷകര്‍. പ്രദര്‍ശനശാലയിലേക്ക് അവരെ തിരികെ എത്തിക്കാനുള്ള വ്യഗ്രതയില്‍ സിനിമയുടെ വ്യാകരണത്തില്‍ മറെറല്ലാ കലകളും കൂട്ടി ചേര്‍ക്കപ്പെട്ടു.
ആരാണ് സിനിമയെ നിലനിര്‍ത്തുന്നതു? അതിലടങ്ങിയ കലയോ വ്യവസായമോ?
രണ്ടിനും തുല്യ പങ്ക് ഉണ്ട്.
പക്ഷേ, ക്രിയാത്മക വിലയിരുത്തലിനു വിധേയമാകുമ്പോള്‍ സിനിമയുടെ വ്യാകരണം മുന്നില്‍ ആവണം. ഭാഷയിൽ വാക്കുകള്‍ക്കു പ്രാധാന്യം ഉള്ള പോലെ, ദൃശ്യങ്ങൾ ആണ് സിനിമയുടെ സൗന്ദര്യം. സൗന്ദര്യം, വെറും കാഴ്ചയ്ക്കുമപ്പുറം അനുഭവമാകുമ്പോഴാണ് സിനിമ പ്രേക്ഷകനോടൊപ്പം സഞ്ചരിക്കുന്നതും. പലപ്പോഴും ഈ യാത്ര വിജയം ആകണമെന്നില്ല. അതാണീ വ്യവസായത്തിലെ ശ്രദ്ധാ കേന്ദ്രം. ജന ശ്രദ്ധ വേറെ; കല വേറെ !!
സിനിമയുടെ വിജയം പിന്നെന്ത്?
സിനിമ തന്നെയാണതിനുത്തരം !!
കലയും വ്യവസായവും ഒന്നായി, താളമായി, ഉത്സവമായി , പ്രേക്ഷകനെ പ്രദര്‍ശന ശാലയിൽ വിളിച്ചെത്തിക്കുന്ന മാസ്മരികത സിനിമയ്ക്ക് സ്വന്തം.