മൗനം
ഒരു വിതുമ്പലാണ്,
തുളുമ്പാന്‍ കാത്തിരിക്കുന്ന
കണ്ണീര്‍ത്തടം.
ചിലപ്പോള്‍
അതൊരു കാത്തിരിപ്പാണ്,
ഉരുവിന്‍റെ
ഊഴം തേടല്‍.
ചിലപ്പോള്‍
അതൊരു പിന്‍ വാങ്ങലാണ്,
പിറവിക്കു മുന്‍പുള്ള
പിന്നായം.
മൗനം
ഒരു പിടച്ചിലാണ്,
വിഭ്രമങ്ങളലയുന്ന
ഇടനാഴി.
എനിക്ക്
അതൊരു പൂര്‍ണതയാണ്,
എല്ലാം
പകുത്തു പോയവന്‍റെ
ശൂന്യത.
Check Also
ചുരുളൻ മുടിയുള്ള പെൺകുട്ടി
ഓണക്കോടി ഷർട്ടും പുതിയ കസവുമുണ്ടുമെടുത്ത് ഞാൻ ഇന്നൊരു കല്യാണത്തിന് പോയി. പോകുമ്പോൾ അമ്മ പറഞ്ഞു ” അഴകിയ രാവണൻ എങ്ങോട്ടാ …