വേനൽപ്പറവകൾ ദൂരങ്ങൾ തേടവേ,
മണ്ണിന്റെ മാദകഗന്ധം പരക്കവേ,
വസുധയും വാനവും കോരിത്തരിക്കവേ,
കാറ്റിൽ പഴുത്തിലക്കൂട്ടം കൊഴിയവേ,
ചായുന്ന കൊമ്പിലെ പൂവിറകൊള്ളവേ,
ഒരു നൂറു നൂപുരമൊന്നായിക്കിലുങ്ങവേ,
ഉന്മത്തനർത്തന റാണിമാർ തണുവിന്റെ
നൂറു നൂറായിരം സൂചി തറയ്ക്കവേ,
ആകെത്തണുത്തുവീമണ്ണിന്റെയാത്മാവു
മാസ്യം കുനിച്ച തരുക്കൾ നീരാടവേ!
ഉഷ്ണിച്ച പാദത്തിലൂടെത്തണുപ്പിഴ-
ഞുള്ളിലെ വിണ്ടപാടങ്ങളിൽ ജീവന്റെ
ധാരയായും കുളിരായും പടരവേ,
പുൽനാമ്പു പൊട്ടിക്കിളിർത്തുവോ, മണ്ണിന്റെ
സുപ്തമോഹങ്ങളുറങ്ങിത്തെളിഞ്ഞുവോ?
മഴയുടെ നനുത്ത സ്പർശ്ശം വായനയിലൂടെ അനുഭവപ്പെട്ടു…