സ്പഷ്ടമായ ഇരുത്തം വന്ന വരികൾ പാടി എതിർചേരിക്കാർക്ക് ഉരുളക്കുപ്പേരി പോലെ മറുപടിനൽകിയിരുന്ന കലാഗ്രാമത്തിലെ ചവിട്ടുകളി കലാകാരനായിരുന്നു മള്ളിയൂർ രാമൻ…63വർഷങ്ങൾക്കുമുമ്പ് ഓട്ടൂർവളപ്പിലിറങ്ങിയ നരിയുടെ ആ ക്രമണത്തിൽനിന്ന് സാഹസീകമായി രക്ഷപ്പെട്ട മള്ളിയൂർ രാമൻ പിന്നീട് നരിരാമൻ എന്നറിയപ്പെട്ടു.
കാളികാവ്,പുത്തനാൽക്കൽ,മുളയൻകാവ്,ഉത്രത്തിൽകാവ്,മാങ്ങോട്ടുകാവ്,തൂത എന്നിവിടങ്ങളിലെ ഉത്സവങ്ങൾക്കുള്ള ചവിട്ടുകളിയിൽ നേതൃസ്ഥാനത്തായിരുന്നു നരിരാമൻ.നേതൃസ്ഥാനത്ത് രാമനുണ്ടെങ്കിൽ അവിടെപിന്നെ ചോദ്യവും ഉത്തരവും ഇല്ലായിരുന്നു.നാൽപ്പതാൾ ചവിട്ടുകളിയിൽ പങ്കെടുത്താലും രാമൻറ് ശബ്ദം വേറിട്ടു കേൾക്കാമായിരുന്നു.വർഷങ്ങൾക്കു മുമ്പ് മാങ്ങോട്ടുകാവിൽ ചവിട്ടുകളിമുടങ്ങിയപ്പോൾ സ്വന്തം ചിലവിൽ അത് പുനരാരംഭിച്ചു രാമേട്ടൻ………സ്വന്തം വീട്ടിൽ പട്ടിണിയാണെങ്കിലും നാലുപറ നെല്ല് അരിയാക്കി കുത്തിയെടുത്ത് കഞ്ഞിയും കയ്പക്ക ഉപ്പേരിയും കളിക്കാർക്ക് നൽകി കലയോട് കാട്ടിയ രാമേട്ടൻറ് ആത്മാർത്ഥതക്ക് ഏതു പത്മ പുരസ്ക്കാരത്തേക്കാളും തിളക്കമേറും..ഉത്രത്തിൽകാവ് ഭരണിവേലക്ക് പോകുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള പാലാടൻമല കാളവേലയുടെ വലത്തെതണ്ടു പിടിക്കാനുള്ള അവകാശം ഈ അതുല്യകലാകാരനായിരുന്നു. ഉത്രത്തിൽ ഭഗവതിയുടെ പ്രതിഷ്ഠയുള്ള ഇവിടത്തെ അമ്പലത്തിൽ നിന്നും തൻറ് വലത്തെ തിരുമുമ്പിലെത്തണമെന്ന ദേവിയുടെ നിർദേശം ലഭിച്ചു ഭരണിദിവസം ഉച്ചകഴിഞ്ഞു കാളവേല പുറപ്പെട്ടാൽ ക്ഷേത്രത്തിലെത്തി അവസാനിക്കുന്നതുവരെയുള്ള ചിട്ട പ്രധാനമായ ചടങ്ങുകൾ എല്ലാം ഹൃദ്യസ്ഥമായിരുന്നു അദ്ദേഹത്തിന്..ചവിട്ടുകളി ആസ്വാദകരുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ മള്ളിയൂർ രാമൻ 2014 ജൂലായ്19ന് വിടപറഞ്ഞു.