ഉപ്പാ ഉപ്പാ
നമ്മളാര് പറഞ്ഞീറ്റ ഉപ്പാ
നോമ്പെടുക്ക്ന്ന്…..?
പടച്ചോന്റെ
കിത്താബിലെയ്തിയതല്ലേ പാത്തൂ…
ഉപ്പാ ഉപ്പാ…
പടച്ചോനും നോമ്പെടുക്വാ ഉപ്പാ…
പടച്ചോൻ മൻഷനല്ലല്ലോ പാത്തൂ…
ഉപ്പാ ഉപ്പ…
എപ്പള ഉപ്പാ നോമ്പെട്ക്വാ…?
റമദാനിലല്ലേ പാത്തു……
അല്ലുപ്പ സൈനബ
എപ്പും നോമ്പെടുക്ക്വല്ലോ..
ഉപ്പ നോമ്പെടുത്താ
നോമ്പ് തൊറക്കണ്ടേ ഉപ്പ…?
ബേണം പാത്വേ..
ഇല്ലുപ്പ.. അപ്പൂട്ടൻ
നോമ്പ് തൊറക്കലില്ലുപ്പ…
ഉപ്പ….
ന്താ പാത്തൂ…..
പടച്ചോനാരൊപ്പരാ
പെരുന്നാള് കൂട്വ….
അന്റൂടയോ?
സൈനബാന്റൂടയൊ?
അപ്പൂട്ടന്റൂടയൊ….?
ഉപ്പ….. ഉപ്പാ….
ഉപ്പാ…….