ഞാനെന്നെ തിരഞ്ഞ്
നിന്നിലെത്തും വരെ
നിയേന്നോട് പരിഭവിക്കരുത് !
വരി തിരഞ്ഞൊടുവിൽ
വഴി പിഴച്ചെന്നാൽ പഴി_
പറഞ്ഞെന്നെ നീ തഴയരുത്..!
നിൻ ചിരി പടർത്തിയ
പ്രണയമെന്നിൽ
വ്യർത്ഥമാണെങ്കിൽപോലും
അർത്ഥം നിറച്ചു
കനവുകണ്ടോട്ടെ..
ഞാനിത്തിരിയെങ്കിലും
ഇന്നു നിൻചിരി പോലു_
മന്യമാണെങ്കിലും .
അറിവിനായ് നിന്നെ
വാരി പുണർന്നോട്ടെ ഞാൻ
ഞാനെന്നെ തിരഞ്ഞ്
നിന്നിലെത്തും വരെ
നിയുറങ്ങരുതേ.. എൻ
പ്രീയപ്രണയാക്ഷരമേ..