നഷ്ട സ്വപ്നങ്ങള്‍

നിറവേറാനിടയില്ലാത്ത വാഗ്ദാനങ്ങള്‍,
നിറം പടര്‍ന്ന പ്രതീക്ഷകള്‍,
മിഴിക്കുള്ളില്‍ സമാധിയായ നീര്‍മണിതുള്ളികള്‍,
മൗനത്തിലലിഞ്ഞില്ലാതായ വാക്കുകള്‍
അവ തൂവല്‍മേഘങ്ങളായ് കുഞ്ഞു നക്ഷത്രങ്ങളായ്
ആകാശപരപ്പിലേക്കോ
തീര്‍പ്പുകിട്ടാത്ത വിങ്ങലായെന്നും
അങ്ങനെയങ്ങനെ…
അതോ വര്‍ണ്ണതുന്പിയായി നിമിഷശലഭമായി
അറിയാതീരങ്ങളിലെവിടെയോ പാറുന്നുണ്ടോ
ജന്മഭാരങ്ങളിലേക്കു വീണ്ടും വന്നണയാന്‍
ഏതെങ്കിലും ജന്മജന്മാന്തരങ്ങളില്‍ തീരമണിയാന്‍…..

About Dr. Rekha Ajith Kumar

സ്വദേശം തിരുവനന്തപുരം. എഴുത്തും വായനയും ഇഷ്ടം. ഡോക്ടറുടെ ജോലി തിരക്കുകൾക്കിടയിലും എഴുതാനുള്ള സമയം കണ്ടെത്തുന്നു.

Check Also

കുടിയിറക്കം

അവസാന- യത്താഴത്തിന്, കൽപ്പന പുറപ്പെടുവിക്കും മുൻപ്, വളഞ്ഞുകുത്തിയ മേൽക്കൂരയുടെ ഉദരത്തിൽ, കൂർത്ത പല്ലുകൾ തറഞ്ഞു കയറും മുൻപ്, മാതൃരാജ്യം വാഗ്ദാനം …

Leave a Reply

Your email address will not be published. Required fields are marked *