കുട്ടി :
”കാക്കേ, കാക്കേ നീയെന്തേ
തക്കം നോക്കിയിരിക്കുന്നു?
എന്നുടെ കയ്യിലെ നെയ്യപ്പം
കണ്ടിട്ടാണോയീ നോട്ടം ?
നിന്നുടെയേതോ മുത്തശ്ശി
പണ്ടു പണിഞ്ഞൊരു തട്ടിപ്പ്,
എന്നുടെ നേർക്കും കാട്ടാനോ
തഞ്ചത്തിൽ നീയോങ്ങുന്നു?”
കാക്ക:
”അരുതേകുഞ്ഞേ, നീയെന്നെ
കള്ളം കൂറിയകറ്റരുതേ,
നിന്നെപ്പോലെയെനിക്കുണ്ടേ
അരുമക്കുഞ്ഞൊന്നെൻ കൂട്ടിൽ
ഒരു തരിയപ്പം നീ തരുകിൽ
എന്നുടെ മകനും പശിയകലും,
കനിവൊടു കർമം ചെയ്തീടിൽ
പുലരും നൻമകളീ ഭൂവിൽ…”