ചെവിട്ടിൽ ഈയമുരുക്കിയൊഴിക്കും
കൂട്ടമായി വന്ന് ക്രൂരമായി കൊല്ലും
നിയമത്തിൻ കരങ്ങളിൽ
നീ വിശ്രമിക്കിലും
ക്ലാസ് മുറിയിൽ ഞാൻ നിന്നെ
പിറകിലിരുത്തും
നിന്റെ വീടിന് ഞാൻ ഭ്രഷ്ട് കൽപ്പിക്കും
നീ പോയ വഴികൾ
ശുദ്ധികലശം നടത്തും
കാരണം നീ ഒരു ദളിതനാണ്
നീ ജനിച്ചത് മരിക്കാൻ വേണ്ടിയാണ്.