തൂവാനത്തുമ്പികൾക്ക് ഇന്നേയ്ക്ക് പ്രായം 29, തികഞ്ഞു…
എനിക്കാ ഭ്രാന്തന്റെ കാലിലെ മുറിവാകാൻ കൊതിയാവുകയാ..
ചങ്ങലയുടെ ഒരൊറ്റകണ്ണിയുമായി മാത്രം ബന്ധമുള്ള ഉണങ്ങാത്ത ഒരു മുറിവ്..
**********************
ഇത്തവണ നാട്ടില്‍ ചെന്നിട്ടുവേണം തൃശൂരിലെ മണ്ണാറത്തൊടി തറവാട്ടില്‍ വരെയൊന്നുപോകാൻ…
നേരെ ചെന്നു ആ തടികോൺട്രാക്റ്റർ ജയകൃഷ്ണമേനോന്റെ ചെവിക്കുറ്റി നോക്കി നാല് പൊട്ടിപ്പ് കൊടുത്ത് രണ്ടു ഡയലോഗ് കീച്ചണം…
മ്മടെ ക്ലാരേടെ കാര്യം ഇപ്പോള്‍ വലിയ കഷ്ടത്തിലാന്നാ അറിവ്, മോനീജോസഫ് അറ്റാക്ക് വന്നു മരിച്ചതിൽപിന്നെ ക്ലാരയ്ക്ക് ആരുമില്ലാതായി,
ആകെയുള്ള ഒരു കുട്ടി തലതെറിച്ചവനാണെന്നാ കേട്ടത്.. തള്ളയെതീരെ അനുസരണയില്ലത്രെ…
ഇയാളിവിടെ രാധയുമൊത്ത്, ക്ലാര പണ്ട് പറഞ്ഞപോലെ ബൊമ്മതമ്രാൻ കുഞ്ഞുങ്ങളുമായി സുഖായി കഴിയുവല്ലേ.. പാവം മ്മടെ ക്ലാരേടെ വെർജിനിറ്റി നശിപ്പിച്ചോൻ…
എന്നിട്ടും ക്ലാര വാക്ക് പാലിച്ചു, പിന്നീട് ഒരിക്കലും മണ്ണാറത്തൊടീല് എന്റെ പാവം കുട്ടി അവകാശം ചോദിച്ചു കാലുകുത്തീട്ടില്ലാ…
ഒാർക്കുമ്പോ സങ്കടം വരണു…
ഇപ്പോള്‍ ഏതോ പുറമ്പോക്കിൽ ഒരു കുടിൽ കെട്ടിയാണ് കഴിയുന്നത്.
മഴവന്നാൽ കുടിൽ മൊത്തം ചോർന്നൊലിക്കും…
പറ്റുമെങ്കിൽ ഒരു സീനുണ്ടാക്കി മണ്ണാറത്തൊടീലെ പുറമ്പോക്കിൽ രണ്ടു സെന്റ് സ്ഥലം കുടിയടപ്പായിട്ട് വാങ്ങി കൊടുക്കണം എന്നിട്ടേ എനിക്ക് സമാധാനം കിട്ടുള്ളൂ…
പ്രിയ പപ്പേട്ടാ…
ഇത്രയും സ്ഥിരപ്രതിഷ്ടനേടിയ ഒരു നായികാ കഥാപാത്രത്തെ ഞങ്ങളുടെ മനസ്സില്‍ കുത്തി കയറ്റി ഉറക്കം കളഞ്ഞിട്ട് പപ്പേട്ടൻ അവിടെ സുഖായി ഉറങ്ങുവാ അല്ലേ…?
കഷ്ടംണ്ട്.!!!!