ജീവിതാന്ത്യം തിരക്കഥയാക്കി ആ സംവിധായകൻ യാത്രയായി…… വി.ആർ.ജി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രസിദ്ധ തിരക്കഥാകൃത്തും സംവിധായകനുമായ വി.ആർ. ഗോപാലകൃഷ്ണൻ ധർമ്മസങ്കടങ്ങൾ എഴുതി വെച്ചാണ് ജീവിതം അവസാനിപ്പിച്ചത്. എത്രയോ പേരെ കുടുകുടെ ചിരിപ്പിക്കുന്ന സന്ദര്‍ഭം തിരക്കഥയിൽ ഒരുക്കിയ ആ മനുഷ്യന്‍ കഴുത്തില്‍ കുരുക്ക് മുറുക്കാൻ നേരം ആത്മധൈര്യം സംഭരിക്കാൻ പ്രയാസപ്പെട്ടുപോലും. അവസാനകുറിപ്പി
ലെ വാചകങ്ങളിൽ ഹൃദയ വേദന നിഴലിക്കുന്നു……. മരണം വേദന തന്നയാണ്, അവസാനിപ്പിക്കുന്നവർക്കും അവരെ ജീവനുതുല്യം സ്നേഹിക്കുന്നവർക്കും. പക്ഷെ ചില നേരങ്ങളിൽ മനസ്സാക്ഷിപോലും കുറ്റപ്പെടുത്തുമ്പോൾ ജീവിതത്തോട് തോന്നുന്ന വിരക്തിയാണ് അരുതാത്തതിലേക്ക് ചിന്തിപ്പിക്കുന്നത്.
മരണമുഖം ആർക്കും വരാതിരിക്കട്ടെ.
ആ നല്ല മനുഷ്യന്‍ നമുക്ക് സ്വയം മറന്ന് ചിരിക്കാൻ സൃഷ്ടിച്ച അഭ്രപാളിയിലെ ചിരിരംഗങ്ങൾ ഇനി മരിക്കാത്ത ചിത്രങ്ങളാകുന്നു…
കൂടുതല്‍ വാർത്തകളുംവിശേഷങ്ങളുംചിത്രങ്ങളും പുതുമയോടെ അവതരിപ്പിക്കുവാൻ അണിയറപ്രവർത്തകർക്ക് സാധിക്കട്ടെ .
ചേതസ്സിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു-രവി തൈക്കാട്.
Thank you Sir. We do appreciate your comments.