തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴ് താലൂക്കില്‍ താരതമ്യേന ശാന്തമായ ഗ്രാമം. മംഗല്യത്തിന്റെ നാടത്രേ മണമ്പൂര്‍. സുബ്രഹ്മണ്യന് തിരുമണ(മംഗല്യം)മാഘോഷിച്ച ഊരാണ് (തിരുമണമൂര്) മണമ്പൂരായത് എന്നാണ് ഐതിഹ്യം. മണമ്പൂര്‍ വാഴാംകോട്ട് ഗോവിന്ദനാശാന്റെ സംസ്കൃത പാഠശാല പ്രസിദ്ധമായിരുന്നു.(ശ്രീനാരായണ ഗുരുവിന്റെ സതീര്‍ത്ഥ്യനായിരുന്ന ഗോവിന്ദനാശാനില്‍ നിന്നാണ് മഹാകവി കുമാരനാശാന് സംസ്കൃതം പഠിച്ചത്. )
കുന്നുകള്‍ക്കിടയില്‍ പരന്നുകിടക്കുന്ന നെല്‍പ്പാടങ്ങള്‍. മലയുടെ അടിവാരത്തില്‍ വയലിന്റെ കരയിലായി ഒരു ചെറിയ വീട്. പ്രകൃതിയുടെ മനോഹാരിത ആവോളം നുകര്‍ന്ന ബാല്യകാലം . ഓരോ ഋതുക്കള്‍ക്കും അതിന്റേതായ സവിശേഷതകള്‍. വര്‍ഷത്തില്‍ മൂന്നു വിളവു തരുന്ന പാടങ്ങള്‍. കാളകളെ തെളിച്ച് നിലം ഉഴുമ്പോള്‍ ഉഴുതുമറിക്കുന്ന ചെളിയില്‍ കാണുന്ന ജീവികളെ പിടിക്കാന്‍ മത്സരിക്കുന്ന കൊക്കുകള്‍. വെള്ള നിറത്തിലും ചാര നിറത്തിലും ഉള്ളവ. ഞാറു പറിക്കുന്നതും നടുന്നതുമായ കുളിര്‍കാഴ്ചകള്‍. മഴക്കാലത്ത് വയലിന്റെ ചാലിലെ വെള്ളത്തിലെ കളി. നല്ല മഴക്കാലമായാല്‍ തോട്ടില്‍ നല്ല ഒഴുക്കുണ്ടാകും. അലക്കാനും കുളിക്കാനും ഒക്കെ പോകാം. കൃഷി കഴിഞ്ഞു പാടം ഉണങ്ങിക്കഴിയുമ്പോള്‍ ഉത്സവങ്ങളുടെ കാലം. പിന്നിലെ മലയുടെ മുകളില്‍ നിന്നാല്‍ പശ്ചിമഘട്ടവും അറബിക്കടലും കാണാം. തെറ്റിക്കായ പറിച്ചു തിന്നാം. ബാല്യത്തിന്റെ സുഖമുള്ള ഓര്‍മ്മകള്‍. ഇന്നിവ മനസ്സില്‍ മാത്രം.
സ്മൃതികളില്‍ നിറയുന്നു
നനവാര്‍ന്ന ഓര്‍മ്മകള്‍
നിറയുന്നു മിഴികളില്‍
കിനിയുന്നു ശോകവും.
ഇനിയുമൊരിക്കലും
തിരികെയെത്തില്ല
ശ്യാമമനോഹര
സുന്ദര നിമിഷങ്ങള്‍.
തിരികെ നടക്കുവാന്‍
കഴിയില്ല എന്നറികെ
ഹൃത്തടംമൊഴിയുന്നൂ
മറന്നീടുവാന്‍.
ഇനിയും നടക്കണം
എനിക്കെന്റെ ബാല്യത്തില്‍
ഏറ്റേറ്റു പാടണം
കുയില്പ്പെണ്ണിനൊപ്പവും
കൊയ്തുകഴിഞ്ഞൊരു
പാടത്തിലങ്ങിങ്ങ്
കതിര്‍മണി തിരയുന്നു
മനസ്സിലിന്നും.
മഴയുടെ ഈണങ്ങള്‍
നിറയുന്ന നീര്‍ത്തടം
കുളിരുന്ന രാത്രികള്‍
മൂളുന്ന രാഗവും….
എനിക്കെന്റെ ബാല്യം
തിരികെ നല്കീടുമോ?
നുകരട്ടെ നന്മകള്
ഒരുവട്ടം കൂടി ഞാന്‍.
(ബാല്യം തിരികെ തരാന്‍ മനസ്സ് തയ്യാറായാലും ഗ്രാമത്തിന്റെയും മറ്റും നന്മകള് ആര് തിരികെ തരും?)
Very touching narration. Congratulations. I too crave for such a green period.
Knowing fully that it will never happen again. We are indeed lucky to see
that period. I pity for the present generation.