സി.വി.ബാലകൃഷ്ണന്റെ പ്രശസ്ത നോവൽ കാമമോഹിതം സിനിമയാവുന്നു .വിഷയസുഖം അറിയാനായി സ്വന്തം ശരീരം ഉപേക്ഷിച്ച് ഭൂപ്രഭുവായ സാഗരദത്തന്റെ ശരീരത്തില്‍ പ്രവേശിച്ച ജാജലിമഹര്‍ഷിയുടെ കഥയാണ് കാമമോഹിതം പറയുന്നത് .
മലയാളത്തിലും സംസ്‌കൃതത്തിലുമായി എടുക്കുന്ന ചിത്രത്തില്‍ മോഹൻലാൽ ഇരട്ട വേഷത്തിൽ എത്തുന്നു .നോവല്‍ പുറത്തിറങ്ങിയ കാലത്ത് കെ.ജി.ജോര്‍ജ് കാമമോഹിതം സിനിമയാക്കാന്‍ ആലോചിച്ചിരുന്നു. പിന്നീട് അത് മുടങ്ങി.
ചിത്രം സംവിധാനം ചെയ്യുന്നത് പുതുമുഖനായ ഹരിഹര്‍ദാസാണ്.