ഭാരതീയന്റെ നിരന്തരപ്രചോദനമായ എ.പി.ജെ.അബ്ദുൽ കലാം ഉടൽ വിട്ട് ഉയരങ്ങളിലേക്ക് ഉയർന്നിട്ട് ഇന്ന് ഒരാണ്ട്!
നാടിന്റെ നാഡിത്തുടിപ്പ് പോലെ, സ്വപ്‌ന –
നാഡികൾ പൂക്കുമാത്മാവ് പോലെ,
നന്മയുടെ നാഭിത്തടത്തിൽ വിരിഞ്ഞൊരീ
ജന്മ കാവ്യത്തിനെന്നാത്മാഞ്ജലി!
ആർഷ സ്വപ്നങ്ങൾക്ക് ചിറക്
വെച്ചലയുവാൻ
ആകാശമേകിയോരിന്ദ്രജാലം!
കനവ് കാണാൻ പഠിപ്പിച്ച കാമുകാ
കരള് കയ്യേറിക്കടന്നുവോ നീ
കാലം കലാമെന്ന കാലാതിവർത്തിയുടെ
കാൽക്കൽ ചെന്നന്പേ നമസ്കരിപ്പൂ