അരങ്ങിൽ രണ്ടു
കഥകളികൾ
കടിച്ചു മറിയുന്നു.
ചുവപ്പിട്ട
കരിവേഷത്തിനു നേർക്ക്
കാവിയുടുത്ത താടി വേഷം
കത്തി വീശുന്നു.
കളിഭ്രാന്തുള്ള
പത്ര നമ്പൂരിമാർ
കനപ്പിച്ചു വളിവിടുന്നു :
“ശിവ ശിവ…
ഭേഷായിരിക്ക്ണു…
ഇന്നത്തെക്കളിയിൽ
കൊല്ലുന്നതാരോ
അവൻ ഭീമൻ.
ചാകുന്നതാരോ?
അവൻ കീചകൻ !!! ”
ചുട്ടി കുത്തുകാർക്കും
കളിഭ്രാന്തന്മാർക്കും
ഉപജീവനമൊരുക്കാൻ
കഥകളികൾ
പേപ്പൂച്ചകളെപ്പോലെ
കടിച്ചു മറിഞ്ഞുകൊണ്ടേയിരിക്കുന്നു.