“കടുക് വറക്കൽ ചടങ്ങി” ലെ വേദരാസസൂത്രം

Black-Mustard-Seeds-Spice-ThePicanteKitchen.co_.uk_

പൂനെയിലെ ചില പാചക രീതി പറഞ്ഞു കേൾക്കുമ്പോൾ എന്റെ അമ്മ പറയും (ഇന്ന് അമ്മ ഞങ്ങളോടൊപ്പം ഇല്ല… പിതൃ ലോകത്തിൽ അവരുടെ പരിപാലനത്തിലാണ് ഞങ്ങളുടെ അച്ഛനും അമ്മയും… പ്രണാമം..) കൂട്ടാൻ (കറി) പാകം ചെയ്തു കഴിഞ്ഞു അവസാനത്തെ ചടങ്ങാണ് കടുകും കറിവേപ്പിലയും എണ്ണയിൽ മൂപ്പിച്ചു കറിയിൽ ചേർക്കുന്നത്…. (എന്നാൽ തൊടുകറികളായ ഇഞ്ചി, നാരങ്ങ, മാങ്ങാ ഇവയൊക്കെ ഉണ്ടാക്കുമ്പോൾ ആദ്യം കടുക് വറുത്തിട്ടാണ് ചെയ്യുന്നത്).

അതുപോലെ കടുകെണ്ണയുടെ ഗുണം…
അന്ന് അമ്മ പറഞ്ഞു: ഇതൊക്കെ നമ്മുടെ വേദത്തിലും പറഞ്ഞിട്ടുണ്ട്..
അന്ന് ഞാൻ അമ്മയെ കളിയാക്കി: പിന്നെ വേദത്തിൽ കറികളെ കുറിച്ച് പറയുന്നു…..!
ഇന്നലെ രാത്രിയിൽ ഞാൻ മനസ്സിലാക്കി അമ്മ പറഞ്ഞത് സത്യമായിരുന്നു എന്ന്… അഥർവ വേദത്തിലതു പറയുന്നുണ്ട്…
അതിനു മുൻപായിട്ടു അമ്മയുടെ വിശദീകരണം ഞാൻ ഇവിടെ പറയാം.

വെളിച്ചെണ്ണ മൂപ്പിച്ചു അതിൽ കടുക് പൊട്ടിച്ചു പിന്നാലെ കറിവേപ്പിലയും ചുമന്ന ഉണക്ക മുളകും, ചെറിയ ചുമന്ന ഉള്ളിയും അരിഞ്ഞു ഇട്ടു മൂപ്പിച്ചു കറിയിൽ ചേർക്കുമ്പോൾ അവിടെ ഒരു പ്രത്യേക രാസ പ്രക്രിയ നടക്കും… അതായത് കടുകിന് ശത്രുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ട്… രുചിയറിഞ്ഞു വരുന്ന “അദൃശ ശക്തികളെ” ചെറുത്തു നിർത്തും. കടുകിനും കറിവേപ്പിലയ്ക്കും കറിയിലുള്ള വിഷാംശത്തെ ഇല്ലാ താക്കാനുള്ള കഴിവുണ്ട്.  കൂടാതെ കറിയിലുള്ള നെഗറ്റീവ് എനർജിയെ പോസിറ്റീവ് ആക്കാനുള്ള കഴിവും ഉണ്ട്… കറിയ്ക്ക് രുചിയും കിട്ടുന്നു..

പൂനെയിൽ മിക്കവാറും ചിക്കനും മട്ടനും ഒക്കെ ഉണ്ടാക്കുമ്പോൾ എണ്ണയിൽ കടുകും, കറിവേപ്പിലയും ഒക്കെ ഇട്ടു മൂപ്പിച്ചിട്ട് അതിൽ മസാല ഇട്ടു പിന്നെ ചിക്കനോ മട്ടനോ ഇട്ടു ഇളക്കി ഉപ്പും ഒക്കെ പാകത്തിന് ചേർത്ത് വേവിക്കും… പക്ഷെ ഞാൻ എന്റെ അമ്മയുടെ വാക്കു പാലിക്കും. ആദ്യം മസാലയിൽ ചിക്കനോ മട്ടനോ ഇട്ടു പാകത്തിന് വേവിക്കും.. പിന്നെ അവസാനം എണ്ണയിൽ കടുക് പൊട്ടിച്ചു അതിൽ ചിക്കനോ മട്ടനോ ഇട്ടു ഉലത്തി എടുക്കും.

(ഞാൻ ചിക്കനും മട്ടനും ഒന്നും കഴിക്കില്ല… എന്നാലും ഇതൊക്കെ നല്ലവണ്ണം പാകം ചെയ്യും… എന്റെ ഭാര്യക്കും മകൾക്കും വേണ്ടി..)

അഥർവ വേദത്തിൽ (കാണ്ഡം 6, അനുവാകം 1, സൂക്തം 16) ശവുനക്ൻ (Shaunakan) എന്ന ഋഷി മന്ത്രോക്ത്ൻ (Manthrokthar) എന്ന ദേവതയോട് ഗായത്രി (Gayatri), അനുഷ്ടുപ്പ് (Anushtup) എന്ന ചന്ദസ്സിൽ (Chandas) പറയുന്ന മന്ത്രത്തിന്റെ സാരാംശം ഇങ്ങനെയാണ്:

“അല്ലയോ പെരുംകടുകേ, വ്യാധികളെ ഒഴിപ്പിക്കുന്നതിനു വേണ്ടി നിന്നെ ഭക്ഷിക്കുന്നു. മഹനീയ ശക്തിയാർന്ന നിന്റെ എണ്ണയിൽ (കടുകെണ്ണ) ഉൾപ്പെടുത്തിയ വിഭവങ്ങളെ ഞങ്ങൾ അഭിമന്ത്രണത്തോടെ സേവിക്കുന്നു.. കടുകു ചെടിയുടെ പിതാവ് വിഹഹ്ലനും (Vihahlan) മാതാവ്
മദാവതിയും (Madavathi) ആകുന്നു. നിന്റെ പത്രങ്ങൾ (ഇലകൾ) മനുഷ്യർക്ക് ഭക്ഷണമായി ദാനം ചെയ്തിരിക്കുന്നു…… “

ആയതിനാൽ നിങ്ങളൊക്കെ മിക്ക കറികളിലും “കടുക് വറക്കൽ ചടങ്ങ്” അവസാനമേ ചെയ്യാവു എന്ന് ഞാൻ അപേക്ഷിക്കുന്നു…

Check Also

ചുള്ളിക്കാടിന്റെ അഭിപ്രായത്തോട് ഭാഗികമായി യോജിക്കുന്നു: റഫീഖ് അഹമ്മദ്

പാലക്കാട് : അക്കാദമിക് നിലവാരം കുറ‍ഞ്ഞുവെന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അഭിപ്രായത്തോടു യോജിക്കുന്നുവെങ്കിലും സ്കൂളിലോ കോളജിലോ തന്റെ കവിതകൾ പഠിപ്പിക്കരുതെന്ന …

Leave a Reply

Your email address will not be published. Required fields are marked *