അമ്മക്കുട്ടീ എനിക്കൊറക്കം വരുന്നു. അമ്മ ഒരു പാട്ട് പാടൂ”
“ഏതു പാട്ടാണ് കുഞ്ഞുന് വേണ്ടത്?”
“ദൈവത്തിന്റെ പാട്ട്”
“അതേതാ പാട്ട്?
“കർത്താവിനെ കുരിശിൽ തറച്ചത് ”
“അയ്യോ കുഞ്ഞു അത് നിനക്ക് കരച്ചിൽ വരും”
“അമ്മ നമ്മളെതാണ്, ഹിന്ദു, മുസ്ലിം അല്ലെങ്കിൽ ക്രിസ്ത്യൻ “,
“കുഞ്ഞു ഇതൊക്കെ ആരാണാവോ”
” അയ്യേ അമ്മക്കറില്ലെ, കർത്താവിന്റെ മക്കളാ ക്രിസ്ത്യൻ, തട്ടമിടുന്നൊരു മുസ്ലിം പിന്നെ കൃഷ്ണന്റെ മക്കളാണ് ഹിന്ദു, അപ്പൊ നമ്മളാരാ.”
“എന്റെ ക്ലാസ്മേറ്റ് എന്നോടെ ചോദിച്ചു നിങ്ങളെതാന്നു”
“നമ്മള് ഗുരുവായുരപ്പനെ കാണാൻ പോവാറുണ്ട്, പിന്നെ ക്രിസ്മസ് നു പള്ളീലും പോവാറുണ്ട്. പിന്നെ ഇഫ്താരിലും പോവാറുണ്ട്. “അയ്യോ അമ്മെ, അപ്പൊ ഇനി നമ്മക്ക് ഇതൊന്നും ല്ലേ. കഷ്ടം.”
“ഇനി ഞാൻ ഏതു ദൈവത്തിന്റെ പാട്ട് കേൾക്കും, എന്നെ ഒറക്കാൻ അമ്മയ്ക്കും പാട്ട് വേണ്ടേ”
വെള്ളപൊക്കം വരുമ്പോ ഭൂമികിലുക്കം വരുമ്പോ ഹിന്ദുവിനെ മാത്രമോ, മുസ്ലിമിനെ മാത്രമോ, ക്രിസ്ത്യൻ നെ മാത്രം പ്രകൃതി കൊണ്ട് പോവുന്നില്ല. ഇവിടെ അസഹിഷ്ണുതയുള്ളവരെ ഞാൻ കൊണ്ട് പോവുന്നുന്നു ഭൂമി ദേവി പറയുന്നില്ല. ഈ രാജ്യത്തിന് വേണ്ടി ജീവിതം ഹോമിച്ച മഹാത്മാക്കളെ, അതിൽ ഇവരെല്ലാവരും ഉണ്ടായിരുന്നു. മനസ്സിൽ വന്നത് കുഞ്ഞിനോട് പറയാൻ വയ്യ.
“അപ്പൊ അമ്മെ നമ്മളെന്താ പ്രാത്തിക്കുവാ”
“എന്നാ പിന്നെ അമ്മ സിനിമ പാടു പാടാം”
അമ്മകുട്ടീ നമ്മൾടെ തെറ്റുകൾ സിനിമ പാട്ട് പാടിയാൽ ദൈവം മാപ്പ് തരൂല
“കുഞ്ഞു, പണ്ട് അമ്മേടെ അമ്മൂമ്മ അമ്മക്ക് ചൊല്ലി തന്ന പ്രാര്ത്ഥന, അതമ്മ പറയാം. നീ അത് ചൊല്ലിക്കൊ.”
“ബാല പ്രിയ ദൈവമേ ബാലരായ ഞങ്ങളെ
പ്രീതിയോടെ കാക്കണേ എന്നുമെന്നും കാക്കണേ,
സൂര്യശോഭ മാഞ്ഞു പോയി പേടിയുള്ള രാത്രികൾ
ചെയ്തു പോയ തെറ്റിന് നീ പൊറുത്തു കാക്കണേ,
ഞങ്ങളുടെ ദുശ്ശീലെതെ തെങ്ങലിഞ്ഞു മാട്ടെനെ”
കുഞ്ഞുനു സമാധാനമായി. ഹാവൂ എന്റെ പ്രാർത്ഥനയും ദൈവം കേട്ടുലോ.
ഭാഗ്യം എന്റെ കുഞ്ഞും ഒറങ്ങി.