‘തത്ത്വമസി’ വായന ഒരനുബന്ധം..
ചതുർ വേദങ്ങളിലോരോന്നിനും “സംഹിത” യെന്നും “ബ്രാഹ്മണങ്ങൾ” എന്നും പേരുള്ള ഓരോ ഭാഗങ്ങളും കാണുന്നുണ്ട്. ബ്രാഹ്മണങ്ങളുടെ അനുബന്ധങ്ങളായി “ആരണ്യകങ്ങൾ” വരുമ്പോൾ അവയുടെ അനുബന്ധങ്ങളായി വരുന്നവയാണ് “ഉപനിഷത്തുകൾ”. ഓരോ വേദത്തിലും ഇവ നാലും ദൃശ്യമാണ്. ഒരർത്ഥത്തിൽ അല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ ഇവയെല്ലാം വേദ വ്യാഖ്യാനങ്ങളോ വിശകലനങ്ങളോ തന്നെയാണ്.”സൂക്തങ്ങളാ” ണ് ഇവയുടെ ആത്മ സത്ത. ഇതുകളുടെ സമാഹരിക്കപ്പെട്ട രൂപമാണ് വേദ സാഹിത്യം. വേദങ്ങളും വേദ കഥകളും അടിസ്ഥാനമാക്കിയ ഗാന രൂപ മന്ത്രങ്ങളിലൂടെ ഓരോ ദേവന്മാർക്കുമായുള്ള അർച്ചനാ ഗാന ശേഖരങ്ങളാണ് “സംഹിതകൾ”. ഈ അർച്ചനാ ഗാനങ്ങളിലെ യാഗ വിധികളുടെ പ്രായോഗിക വശങ്ങളാണ്, പുരാണ കഥകൾ അങ്ങിങ്ങായിക്കാണിച്ച് പൊതുവേ ഗദ്യ രൂപത്തിൽക്കാണപ്പെടുന്ന “ബ്രാഹ്മണങ്ങളു” ടെ വിവക്ഷ.ആദ്ധ്യാത്മിക രഹസ്യങ്ങളും യാഗാന്തരിക തത്ത്വങ്ങളും വിവരിക്കുന്ന” ആരണ്യകങ്ങൾ” വനാന്തർ ഭാഗങ്ങളിൽ വച്ചാണ് അദ്ധ്യയനം ചെയ്യപ്പെടുന്നത്.ഇതിലടങ്ങിയിരിക്കുന്ന നിഗൂഢ മന്ത്രങ്ങൾ പരിസര വാസികൾക്ക് കൂടി ആപത്തുണ്ടാക്കുമെന്ന വിശ്വാസമാണ് അദ്ധ്യയനം വനാന്തർ ഭാഗത്താക്കാൻ കാരണം.
ആരണ്യകങ്ങളുടെ അനു ബന്ധങ്ങളാണ് “ഉപനിഷത്തുകൾ” എങ്കിലും ഇവ തമ്മിൽ സാരമായ വ്യത്യാസമില്ലാത്തതിനാൽ വേർതിരിക്കുക പ്രയാസമാണ്. വേദാന്തം എന്നും അറിയപ്പെടുന്ന ഉപനിഷത്തുകളുടെ പ്രതി പാദ്യ വിഷയങ്ങൾ ബ്രഹ്മവും വേദങ്ങളുമാണ്. ഉപനിഷത്തുകളിലെ വേദം എന്ന വ്യുൽപ്പത്തിയിൽ ശിക്ഷ, വ്യാകരണം, ഛന്ദസ്സ്, നിരുക്തം, ജ്യോതിഷം, കല്പം എന്നീ വേദാംഗങ്ങളും പെടുന്നു.
(മുഖ്യ അവലംബം പുരാണിക് എൻസൈക്ലോ പീഡിയ)
തുടരും..