മലയാള വാക്ക് ഓക്സ്‌ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷണറിയില്‍ സ്ഥാനം പിടിച്ചതു ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. വാക്കുകളിലെ ഒളിപ്പിച്ചു വെച്ച അര്‍ത്ഥം എത്ര മാത്രം ഫലവത്തായി മലയാളം ഭാഷയില്‍ ഉപയോഗിച്ചിരിക്കുന്നു എന്നതിന് തെളിവാണ് “അയ്യോ”!
അയ്യോ, ഞാനതു മറന്നു! അയ്യോ, എന്തു പറ്റി? അയ്യോ, എനിക്ക് വയ്യ!
സന്ദര്‍ഭങ്ങളും ആശയങ്ങളും പ്രകടിപ്പിക്കാന്‍ അനുയോജ്യമായ വാക്ക്…
എന്നാല്‍, ‘അയ്യോ’, മലയാളത്തിനു മാത്രം അവകാശപ്പെട്ട വാക്കല്ല. ചൈനയിലെ മന്ദാരിന്‍ ലിപിയിലും ശ്രിലങ്ക, സിങ്കപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും ഉത്തരേന്ത്യയില്‍ മുഴുവനും പ്രചാരത്തിലുള്ള വാക്കാണ് ‘അയ്യോ’. ഇംഗ്ലീഷില്‍ ഇതിനു സമാനമായ വാക്ക്, ‘Oops’ എന്നാണ്. അത്ഭുതം മുഴുവന്‍ വായ പൊളിച്ചു പ്രകടിപ്പിക്കാന്‍ ‘അയ്യോ’ പോലെ ശക്തമാവില്ല മറ്റു വാക്കുകള്‍.
ഓക്സ്‌ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷണറിക്ക് പുതിയ വാക്കുകള്‍ സ്വീകരിക്കാനുള്ള സന്നദ്ധതയാണ് ‘അയ്യോ’-വിനെ സ്വീകരിക്കാന്‍ പ്രാപ്തമാക്കിയത്. ഓരോ വര്‍ഷവും ഓക്സ്‌ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷണറിയില്‍ ഒരു പിടി പുതിയ വാക്കുകള്‍ കയറിപ്പറ്റുന്നു. ‘അയ്യോ’ എന്ന വാക്ക് കൊണ്ട് അര്‍ത്ഥമാക്കാവുന്ന ഭാവം, വികാരം അനേകമാണ് – വെറി, ശുണടി, വെറുപ്പ്, അറപ്പ്, ജുഗുപ്സ, ആകസ്മികത്ത്വം, ആശ്ചര്യം, അത്ഭുതം, വിസ്മയം, ഭീതി, ഞടുക്കം, നിരാശ, ആശാഭംഗം, വേദന, ദുഖം, വിലാപം, രോദനം ഇവയൊക്കെ ‘അയ്യോ’ അല്ലെങ്കില്‍ ‘അയ്യേ’ കൊണ്ട് സൂചിപ്പിക്കാവുന്ന വികാരങ്ങളല്ലേ? 🙂