അതിർത്തി രേഖകൾ
അഴിച്ചു കളഞ്ഞ
അയൽപക്കങ്ങളിലൂടെ,
അതിരു കാണാത്ത
ആകാശത്തേക്ക്
പറത്തിവിട്ട പട്ടങ്ങളുടെ
പിടിവള്ളികൾ പിണച്ചെടുത്ത ചങ്ങാത്തത്തിന്റെ
കെട്ടറുത്തത്,
പട്ടത്തിന്റെ നിറങ്ങളാണ്….
ഇന്ന് –
പല ഭൂമിക്ക്
ഒരേയൊരാകാശം..
നമ്മുടെ കിനാക്കൾക്ക്
ആകാശമാണ് ഉടമ്പടി.
അതിനു മാത്രം,
അതിനു മാത്രം
അതിരളക്കരുതേ…
പാവം പക്ഷികൾക്ക്
ചിറകറുക്കാനറിയില്ല…