പണ്ട് സന്ദേശങ്ങൾ കൈമാറിയിരുന്നത് പ്രാവുകൾ ആയിരുന്നു. സമാധാനം പരത്തുന്ന വെള്ളരി പ്രാവുകൾ. രാജ്യം മുഴുവൻ പ്രാവുകളെ കൊണ്ട് നിറഞ്ഞു. ഒരു ദിവസം ഒരു വലിയ പരാതിയുമായി ഒരു പ്രജ രാജ്യ സദസ്സിലെത്തി.
“തിരുമനസ്സേ, അടിയനു ഒരു പരാതി ബോധിപ്പിക്കാനുണ്ട്”
രാജാവ് സമ്മതം മൂളി.
“തിരുമനസ്സേ രാജ്യം മുഴുവൻ പ്രാവുകളേ കൊണ്ട് നിറഞ്ഞിരിക്കുന്നു.”
“എന്റെ വീടിന്റെ മുകളിലും അവ വന്നു കൂടിയിരിക്കുന്നു. ഒന്നു സമാധാനമായി ഉറങ്ങാൻ കൂടി പറ്റുന്നില്ല.”
“മാത്രമല്ല എല്ലായിടത്തും കാഷ്ടിച്ചു വച്ചിരിക്കുന്നു, ദുർഗന്ധം ആണ് എല്ലായിടത്തും.”
പരാതി കേട്ടയുടനെ രാജാവ് ഒന്നു ചിരിച്ചു.
“ആരവിടെ..”
രണ്ടു ഭടന്മാർ മുന്നോട്ട് വന്നു.
“അടിയൻ”
“എത്രയും പെട്ടെന്ന് ആ പ്രാവുകളെ കൊല്ലണം.”
പെട്ടെന്ന് മന്ത്രിയുടെ സ്വരം സദസ്സിൽ ഉയർന്നു വന്നു.
“തിരുമനസ്സേ അതു വേണോ?”
“സമാധാനത്തിന്റെ അടയാളമല്ലേ വെള്ളരിപ്രാവുകൾ”
മന്ത്രിയുടെ വാക്കുകൾക്ക് രാജാവ് വില കൽപ്പിച്ചില്ല.
അങ്ങനെ പ്രാവുകളെ കൊന്നു. ചിലത് എങ്ങോട്ടൊക്കെയോ പാറിപ്പോയി. ചിലതിനെ ഇറച്ചി വച്ചു ശാപ്പിട്ടു.
മന്ത്രിയുടെ വാക്കുകൾ ശരിയായിരുന്നു.
അയൽ രാജ്യത്തിന്റെ ആക്രമണം പതുങ്ങിയിരിക്കുന്നത് രാജാവ് അറിഞ്ഞിരുന്നില്ല. രാജ്യം
ആക്രമിക്കപ്പെട്ടു.
“ശരിയാണ് മന്ത്രി, നമ്മുടെ രാജ്യത്തെ സമാധാനവും ശാന്തിയും നഷ്ടപ്പെട്ടിരിക്കുന്നു.”
“പ്രാവുകളാണ് സമാധാനത്തിന്റേയും ശാന്തിയുടേയും അടയാളങ്ങൾ”
നല്ല കഥ.