തിരുയാത്ര

 ഭാഗം ഒന്ന്

അടുത്ത യാത്രയെങ്ങോട്ടാ ഉണ്ണീ ?

” ത്രിരുമാനിച്ചിട്ടില്ല നവാസ് ഇക്ക “

” നിനക്കു ഈ വെറുതെ യാത്ര ചെയ്യുന്നതിന് പകരം വല്ല ജോലിക്കും ശ്രമിച്ചൂടെ , സർക്കാർ ജോലി നോക്കിയാൽ ഭാവി ജീവിതം സുരക്ഷിതം “

” ജോലി ഇപ്പോൾ വേണ്ടാ എന്നുവച്ചിട്ടാ , കൈയ്യിൽ കാശു വരാൻ തുടങ്ങിയാൽ പിന്നെ പഠിച്ചതൊക്കെ വെറുതെയാകും “

” അതിനുമാത്രം നീ എന്താ പഠിച്ചേ “

” സമയമുണ്ട് നവസേട്ടാ , വഴിയേയറിയാം “

” എനിക്ക് നിന്നെ വിശ്വാസമുണ്ട് , ഞാൻ കള്ളുകുടിയനും തെമ്മാടിയും ഒക്കെയാവും , പക്ഷേ ഞാൻ എന്നെ മറന്ന് ഒന്നും ചെയ്യാറില്ല “

” ‘അമ്മ പറയാറുണ്ട് , പഠിച്ചവർ നല്ല നിലയിൽ എത്തി തുടങ്ങി , കൂടെയുള്ളവർ കല്യാണം കഴിച്ചു , അച്ഛന്റെ സുഹൃത്തുക്കൾ പലവരും എനിക്ക് പെണ്ണാലോച്ചിച് തുടങ്ങി .”

” അതാ ഞാൻ പറഞ്ഞത് , നിനക്ക്‌ ഒരു ജോലി നോക്കി ഒരു സ്ഥലത്തു കുടുംബസ്ഥായിയിക്കൂടെ ……. ! “

” എല്ലാം മാറി നവസേട്ടാ , പക്ഷേ കുന്തി പുഴ പടിഞ്ഞാറോട്ടു തന്നേ ഒഴുകുന്നു , പുഴ ഗതിമാറ്റട്ടേ അപ്പൊ ഞാൻ മാറാം .. “

” നിന്നോട് വർത്തമാനം പറഞ്ഞാൽ എനിക്ക് വട്ടു വരും , ഞാൻ നിർത്തി “

” എന്നാൽ ഞാനും നിർത്തി “

 

ഏതൊരാളേയും വശത്താക്കുന്ന നദിയാണ് കുന്തി . പലപേരുകളുണ്ട് കുന്തിക്ക് , തൂത പുഴ , മാറിമങ്കണ്ണി പുഴ , വെള്ളിനേഴി പുഴ , സൈലന്റ് വാലി പുഴ അങ്ങനേ . ഓവിയുടെ ഗുരുസാഗരം തുടങ്ങുന്നതു തന്നേ തൂതപ്പുഴയുടെ തീരത്തു വച്ചാണ് , എനെറെ ആദ്യപാഠങ്ങളും .

 

ആപ്പോ നാളെയറിയാം പോണോ പോണ്ടന്ന് ല്ലേ ? .. “

” അതേ ഞാൻ പോണോ നവസേട്ടാ “

” അതെന്താ ഇപ്പോ ഇങ്ങനേ , നിനക്കു നിന്നേ  വിശ്വാസം പോരാതെയായോ ? “

” അതല്ല ഇക്ക , കിട്ടുമെന്നൊരുറപ്പില്ല , ഒരുപാട് പേർ പങ്കെടുത്ത പരീക്ഷയല്ലേ .. “

” കിട്ടിയില്ല എന്ന് വച്ചാ  അടുത്ത പരുപാടിയെന്താ ? “

” നന്നായിയൊന്നു ഉറങ്ങണം , പിന്നെ വേണമെങ്കിൽ കുറച്ചു സോമരസംമാവാം … !

 

വീട്ടുകാരോട് പറയാതെ പറ്റിച്ച പണിയാണ് , ഒരു റിസേർച് ബിരുദത്തിന് പഠിക്കാൻ . കുറേ തിരഞ്ഞു അവസാനം കേന്ദ്ര സർക്കാരിന്റെ വിശ്വവിദ്യാലയത്തിൽ . നാളെയാണ് വിധി . കിട്ടാനുള്ള ഒരു പ്രതീക്ഷയുമില്ല , കാരണം എഴുതിയ പരീക്ഷയൊക്കെ തതൈവ്വാ . അല്ലെങ്കിൽ പ്ലസ് ടു തോറ്റവന് എങ്ങനെ ഇതു ജയിക്കും .

 

അടുത്ത ദിവസം ഞാൻ പരീക്ഷഫലം നോക്കി . പാസ്സായിട്ടുണ്ട് .

തേവരേ

പക്ഷേ അവരെന്നേ വിളിക്കും എന്നതിൽ ഒരു ഉറപ്പില്ല .

 

എന്താ ഉണ്ണീ , ഫലം വന്നോ? “

“വന്നു നവസേട്ടാ “

” കിട്ടിയോ  ചോദിക്കുന്നില്ല , പാസ്സായി എന്ന് എനിക്ക് അറിയാം “

” അതെങ്ങനെയാ “

” നിന്നേ മനസ്സിലാക്കാൻ വേറെഎന്തെങ്കിലും വേണോ “

“പാസ്സ്‌യിട്ടുണ്ട് , വീട്ടിൽ പറഞ്ഞാൽ പ്രശനമാവും “

” അതെന്താ “

” ഞാൻ അവരുടെ അടുത്ത് ഒന്നും പറഞ്ഞട്ടില്ല , പറഞ്ഞാൽ വിശ്വസിക്കുകയും ഇല്ല “

” നമ്മുക്ക് നോക്കാം , കുറച്ച കാത്തിരിക്കാം

 

ഫലപ്രഖ്യാപനം കഴിഞ്ഞു മൂന്നുമാസമായി , എല്ലാവരും ചോദിച്ചു തടുങ്ങി

ഉണ്ണിയുടെ അടുത്തെ പരുപാടിയെന്താ ..? “

” തെണ്ടലാവും  ”

ചില നാട്ടുകാർ പരദൂഷണം പറഞ്ഞു .

പരീക്ഷയേ കുറിച്ചു ഒന്നും പറഞ്ഞട്ടില്ല വീട്ടിൽ , പാസ്സായ കാര്യവും പറഞ്ഞില്ല , പറഞ്ഞാൽ ചോദിക്കും രണ്ടു മാസമായി വിവരവും ഒന്നും സർവകലാശാല തന്നില്ലാലോ , നിന്നേ വേണ്ടാ എന്ന് വച് കാണും .

 

ഒരു ദിവസം രാവിലേ കഴിക്കാൻ ഇരുന്നപ്പോൾ അച്ഛൻ ചോദിച്ചു

” എന്താ നിൻ്റെ അടുത്ത പരുപാടി ? പഠനം കഴിഞ്ഞുലോ , ജോലിക്ക്ക് ശ്രമിക്കുന്നത് കൊണ്ട് തെറ്റില്ല , മണ്ണാർക്കാട്ടെ ഒരു കോളേജിൽ പഠിപ്പിക്കാൻ ആളെ വേണത്രേ , താല്പര്യമുടെങ്കിൽ ഒന്നു അപേക്ഷിക്കാം ”

ഇന്ദിരയുടെ ആരോ അവിടെയുണ്ടത്രേ

എന്ന് അമ്മയും .

അപേക്ഷിക്കാം അച്ഛാ …

ജോലിചെയ്യാൻ ഞാൻ നിർബന്ധിതനാവുന്നു എന്നൊരു സംശയം . ചിലപ്പോൾ പണത്തിനു ബുദ്ധിമുട്ട് തോന്നി തുടങ്ങിയിട്ടുണ്ടാവും , അതല്ലെങ്കിൽ നാട്ടുകാരുടേയും ബന്ധുക്കളുടേയും ശകാരം കേട്ടു മടുത്തിട്ടാവും .

നിൻ്റെ തിരുമാനം എന്താ ഉണ്ണീ , നീ കോളേജിലേക്ക് അപേക്ഷ അയച്ചോ ? “

” ഇല്ല “

” എന്നാൽ അപേക്ഷിക്കണം , എനി അമാന്തിപ്പിക്കേണ്ടാ …”

” അപേക്ഷിക്കാം , ഇന്നു തന്നെ അപേക്ഷിക്കാം

ഭാഗം രണ്ട്

 “ ഉണ്ണീ നീ ഇതു മുഴുവൻ കഴിച്ചില്ലെങ്കിൽ ഭൂതം ആ പാറക്കെട്ടിൽ നിന്ന് വന്ന് നിന്നെ തിന്നും “

” അച്ചമ്മേ , എനിക്ക് വേണ്ടാ , മതി ഇനി തിന്നാൽ എനെറെ വയറുപൊട്ടും “

” നിൻ്റെ പ്രായത്തിൽ എല്ലാ ഉണ്ണിമാരും നന്നായി കഴിക്കണം എന്നാലേ വളരുമ്പോൾ അതു ശരീരത്തിൽകാണൂ  “

കുട്ടിക്കാലത്തു ഞാൻ കഴിച്ച തൈരു ചോറിനു കണക്കില്ല . എന്ന് കിടന്നാലും സ്വപ്നത്തിൽ അച്ഛമ്മ പറഞ്ഞ ഭൂതം  എന്നെ പിടിച്ചു തിന്നാൻ വരും .

അയ്യോ ഭൂതമേ എന്നേ തിന്നല്ലേ , ഞാൻ ഭക്ഷണം കഴിച്ചോളാം . .”

ഭൂതത്തിനോട് ഞാൻ അപേക്ഷിക്കും .

ആ ദിവസവും ഉണർന്നത് ഭൂതം എന്നെ തിന്നാൻ വരുന്നത് കണ്ടിട്ടാണ് .

പക്ഷേ അത് പറയാൻ ഇന്ന് അച്ഛമ്മ ഇല്ല എന്ന് മാത്രം . കാണാ കടലും താണ്ടി ആ പുരാണകുതുകി പോയിരിക്കുന്നു .

രാവിലെ കുളി കഴിഞ്ഞു ഓവിയുടെ ധർമ്മപുരാണത്തിൽ അഭയം പ്രാപിച്ചിരിക്കുമ്പോൾ അച്ഛൻ വന്നു.

” നീ അപേക്ഷ കൊടുത്തല്ലോ അല്ലോ ? “

” കൊടുത്തു അച്ഛാ “

 

അച്ഛൻ രാവിലേ വളപ്പിൽ തൻ്റെ പച്ചക്കറികളെ നോക്കാൻ പോയി . പിന്നാലേ ഞാനും നടന്നു . മഞ്ഞുത്തുള്ളികൾ പച്ചക്കറികൾക്ക് മേലേ വൈരമണി മാല കോർത്തു വച്ചിരിക്കുന്നത് കാണാം .സൂര്യൻ കിഴക്കിൽ ഉദയത്തിനു തയ്യാറെടുക്കുന്നു .

” അച്ഛാ ഞാൻ ഒരു പരീക്ഷ എഴുതിയിട്ടുണ്ട് , അതിൻ്റെ ഫലം വന്നു … “

” എന്ത് പരീക്ഷ ? “

” PhD ചെയ്യാൻ , കേന്ദ്ര സർവ്വകലാശാലയിൽ “

അച്ഛൻ ഒന്ന് ചിരിച്ചു . ഒന്നും പറഞ്ഞില്ല .

” എന്നിട്ടെന്താ പറയിതിരുന്നേ  ?…. “

” ഫലം വന്നിട്ട് പറയാം എന്ന് വിചാരിച്ചിട്ടാ ….”

” എന്നിട്ടു ഫലം വന്നോ ?..”

” വന്നു “

” കിട്ടിയോ ? “

” പാസ്സായിട്ടുണ്ട് ,  ഫലം വന്നിട്ടപ്പോൾ കുറച്ചു ദിവസമായി ..”

“ങ്ങും , നമ്മുക്കു നോക്കാം , എന്നാ ഇപ്പൊ പഠിപ്പിക്കാൻ പോണ്ടാ …”

കഴിക്കാൻ ഇരുന്നപ്പോൾ ‘അമ്മ ചോദിച്ചു

” ഞങ്ങൾ നിന്റെയാരാ “

ഞാൻ ചിരിച്ചു

” അതെന്താഅമ്മെ  ഇപ്പൊ ഒരു ചോദ്യം ? “

” പരീക്ഷയെഴുതിയകാര്യം നീ പറഞ്ഞില്ലല്ലോ “

” കിട്ടിയിട്ടു പറഞ്ഞാൽ മതി എന്ന് വിചാരിച്ചു “

” പാസ്സായിലെ പിന്നെന്താ കിട്ടാതിരിക്കാൻ “

” പിന്നെ നീയെന്തിനാ എഴുതിയത് ? “

ഞാൻ ഒന്നും പറഞ്ഞില്ല . ഒന്നും മിണ്ടാതെ ഭക്ഷണം കഴിച്ചു , ധർമ്മപുരാണം പാരായണ തുടങ്ങി .

മൂന്നുനാൾ കഴിഞ്ഞു എനിക്കൊരു ഇമെയിൽ വന്നു അഭിമുഖസംഭാഷണത്തിനു സർവകലാശാല എന്നേ ക്ഷണിച്ചിരുന്നു . നമ്മുടെ റിസർച്ച് പ്രൊപോസൽ അവരുടെ കമ്മിറ്റിക്കു മുന്നിൽ അവതരിപ്പിക്കണം .

ഞാൻ അച്ഛൻറെ അടുത്തെത്തി .

” അച്ഛാ , അവരെന്നെ അഭിമുഖസംഭാഷണത്തിനു വിളിച്ചിരിക്കുന്നു “

” അവതരിപ്പിക്കുന്ന വിഷയം തിരഞ്ഞെടുത്തോടോ ?”

” തിരഞ്ഞെടുത്തു ..”

” എന്താ കേൾക്കട്ടേ “

” കഥകളി “

” അത് വേണോ ഉണ്ണിയേ ? ശരി കഥകളിയിൽ എന്ത് ?”

” കഥകളിയിലെ ആശ്വിനിമയങ്ങൾ , ബാക്കി പിന്നീട് നിശ്ചയിക്കാം “

” ശരി “

 

ഞാൻ എത്തി തിരുവാരൂരിൽ , തിരുവാരൂരിലെ കേന്ദ്ര സർവകലാശാലയിൽ , മാസ്സ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ , അഭിമുഖസംഭാഷണം ഭംഗിയായി പൂർത്തിയാക്കി . അവർ പറഞ്ഞു

You will be admitted “

 ഭാഗം മൂന്ന്

തിരുവാരൂർ കലക്ക് പ്രധാനപെട്ടതാണ് , പ്രാചീന തമിഴ് കലകൾ അവിടുന്നുണത്രെ ഉത്ഭവിച്ചിട്ടുള്ളത് . ഇതു ഞാൻ പറഞ്ഞതല്ല , കാഞ്ചീപുരം ,തിരുവള്ളൂർ , തഞ്ജാവൂർ ക്ഷേത്രങ്ങളിൽ കൊത്തി വച്ചിട്ടുണ്ട് .

പ്രാചീന കലകളെ കുറിച്ച പഠിക്കാൻ പറ്റിയ അന്തരീക്ഷം . സർവകലാശാല എന്നോട് september ഒന്നിന് ചേരണം എന്നു പറഞ്ഞു മെയിൽ അയച്ചു .

വീട്ടിൽ സന്തോഷം ,നവസേട്ടൻ പറഞ്ഞു , നീ പോണം .

പോവ്വാൻ തയ്യാറെടുക്കുന്നു .

” പന്ത്രണ്ടു തോറ്റവനാണ് അവൻ , അവൻ PhD ചെയ്യേ ?

ബന്ധുക്കളുടെ പരദൂക്ഷണ പറച്ചിൽ , നാട്ടുകാർ പറഞ്ഞു

” അവനു അവിടെ ഏതോ ഒരു പെൺകുട്ടി ഉണ്ട് , അതാ അവൻ പോണെ …”

 

പോവ്വാനുള്ള ദിവസം എത്തി .

” അച്ഛാ ന്നാ ഞാൻ ഇറങ്ങട്ടേ , ഞാൻ വിളിക്കാം .. “

” നീ വിളിക്കില്ലാ എന്ന് അറിയാം , കുഴപ്പം ഇല്ല്യ , ഞാൻ വിളിച്ചോളം … “

എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ ഞാൻ മനസ്സിൽ എൻ്റെ ഗുരുനാഥയെ സ്‌മരിച്ചു . ഞാൻ മനസ്സിൽ പറഞ്ഞു

” കൃത്യ സമയത്തു ഞാൻ ഭക്ഷണം കഴിച്ചോളാം അച്ഛമ്മയെ , ഭൂതത്തിനെ വിടണ്ടാ …… !… “

 

ബസ്സ് കയറാൻ നിന്നപ്പോൾ ആരോ എന്നെ പിന്നിൽ നിന്നും വിളിച്ചു , തിരിഞ്ഞു നോക്കിയപ്പോൾ ഭൂതം .

” പേടിക്കണ്ടാ ഞാൻ നിന്നെ തിന്നൂല ട്ടോ !!!!!………… “

ഒന്നും പറയാനാവാതെ ഞാൻ ഭൂതത്തിനെ നോക്കി , തൊണ്ടയിലെ വെള്ളം ഭൂതം ഊറ്റികുടിക്കുന്നപോലെ തോന്നി

” ഉണ്ണിക്ക് പോണോ , പോയ്യാ എനി ഞാൻ ആരെയാ പേടിപ്പിക്കാ ?…. !!”

ഞാൻ ഭൂതത്തിന്റെ കണ്ണുകൾ നോക്കി .

എന്നെ അനുഗ്രഹിക്കണം

ദുഖത്തോടെ ഭൂതം തല താഴ്ത്തി , കണ്ണുകൾ നനച്ചു .

നന്നായി വരും , അല്ല നല്ലതേ വരൂ

 

യാത്ര ആരംഭിക്കുന്നു .

About Vishnu Menon

അമ്മക്ക് ഈശ്വര ഭക്തി കൂടിയപ്പോൾ ജനിച്ച മകന് വിഷ്ണു എന്ന് വിളിച്ചു . തന്റെ അച്ഛന്റെ പേര് മകന്റെ പേരിനൊപ്പം ചേർത്തി അച്ഛൻ അചിച്ചനോടുള്ള സ്നേഹവും ആദരവും പ്രകടമാക്കി. സ്കൂളിലെ ബഞ്ചിലും വീട്ടിലെ ചുമരിലും താളം പിടിക്കാൻ തുടങ്ങിപ്പോൾ അച്ഛൻ ചെണ്ട പഠിപ്പിക്കാൻ ചേർത്തു, അതുകൊണ്ട് മട്ടന്നൂര് ശങ്കരന്കുട്ടി മാരാരുടെ ശിഷ്യനായി. ഉണ്ണി എന്നാണ് വിളിപ്പേര് , പിന്നീട് ഉണ്ണിമൂലമായി.

Check Also

മഴ പെയ്ത നേരം

പ്രളയം വിരിച്ച കല്പാത്തിപ്പുഴയുടെ തീരത്തുള്ള ഗ്രാമങ്ങൾ സന്ദർശിക്കുന്നതിനിടെ കുഞ്ഞനന്ദൻ മാഷിനെ കണ്ടുമുട്ടി. ജന്മംകൊണ്ട് വള്ളുവനാട്ടുകാരനാണെങ്കിലും കർമ്മംകൊണ്ട് പാലക്കാട്ടുകാരനാണ് . മാഷോട് …

Leave a Reply

Your email address will not be published. Required fields are marked *