Tag Archives: kavithakal

ഒരു വേനല്‍ മഴ

കത്തും മീനച്ചൂടില്‍ പൊരിയും മണ്ണിന്‍ മാറിന്‍ പുകച്ചിലാല്‍ – വിണ്ണിന്‍ നക്ഷത്രക്കണ്ണ് നീറവേ .. ‘എന്തൊരു ചൂട് ‘ എന്ന് പാള വീശറി വീശി, കുട്ട്യേട്ടന്‍ ആരോടെന്നില്ലാതെ പിറുപിറുക്കും പിന്നൊരാത്മഗതംപോല്‍ മൂളും ‘മഴമേഘത്തേര് വരുന്നുണ്ടേ…’ രാവില്‍ മാനത്ത് കണ്ണും നട്ട് കാത്തുനില്‍ക്കും …

Read More »

നേരം തെറ്റിയ ബസ് 

പ്രതീക്ഷയുടെ ആ വളവു തിരിഞ്ഞ് ബസിപ്പോൾ വന്നു നിൽക്കും .. ഒരു കരിയില പൊലെ കയറിയിരിക്കും …. പിറകോട്ടോടുന്ന കാഴ്ചയിലേക്ക് മനസ് തിരിക്കും .. ഓർമയുടെ കടലാഴങ്ങളിലേക്ക് മുടിയിഴകളെ പൊലെ .. പാറിപ്പറക്കണം … എന്റേത് മാത്രമായ സ്റ്റോപ്പിൽ എനിക്കിറങ്ങണം … …

Read More »

പേര്

ആരോ ചവച്ചു തുപ്പിയെറിഞ്ഞ പെറ്റമ്മയുടെ അമ്മിഞ്ഞ തേടിയുള്ള ചോരക്കുഞ്ഞിൻ രോദനം കേട്ടിട്ടും ശ്രദ്ധിക്കാത്ത നിന്നെ ഞാൻ ബധിരൻ എന്നു വിളിച്ചു… പങ്കുവെക്കപ്പെട്ട അന്നത്തിലും സ്നേഹത്തിലും ഒരു പങ്കും ഇച്ഛിക്കാതെ മക്കളേ എന്നു മാത്രം സ്പന്ദിക്കുന്ന ആ പെറ്റമ്മയെ തെരുവോരത്തുപേക്ഷിക്കുന്ന കണ്ടിട്ടും കാണാതിരിക്കുന്ന …

Read More »

ഇടങ്ങൾ

വാചാലതയുടെ ചില്ലയിൽ, മൗനത്തിനും ഒരു ഇടമുണ്ട് …! കൂട്ടുചേരലിന്റെ കൂടാരത്തിൽ, ഏകാന്തതയ്ക്കും ഒരിടമുണ്ട്‌…! നിന്റെ ചില്ലയിൽ നിന്നും എന്റെ മൗനവും, നിന്റെ കൂടാരത്തിൽ നിന്നും എന്റെ ഏകാന്തതയും തിരസ്ക്കരിക്ക പെടുമ്പോഴാണ്, ഞാനേ അങ്ങില്ലാതെ – യായിപോകുന്നത്… !

Read More »

ഇര

എന്നും, ഞാന്‍, ഒറ്റതൊഴികൊണ്ട് തുറക്കാനാവുന്ന വാതിലിന്നിപ്പുറത്ത്. പലപ്പൊഴും വിശപ്പും വേദനയും നിസ്സഹായതയും മണക്കുന്ന മുറിയിലൊറ്റയ്ക്ക്. എപ്പൊഴും നെഞ്ചോടു ചേര്‍ത്ത, അകഷരങളാലും, കിടപ്പായക്കടിയില്‍ കരുതിയ കൊടുവാളാലും ചെറുക്കാമെന്ന ധൈര്യം ജലരേഖ. ഒരിക്കല്‍ കത്തി, കമ്പിപ്പാര, കഞ്ചാവ്, കള്ള്, എല്ലാ സന്നാഹങളുമായി ചാടി വീഴാതിരിക്കാന്‍ …

Read More »

ഉറുമ്പുകൾ

മധുരമുണ്ടൊ ഉറുമ്പുമുണ്ട്‌. തൂത്താലും തുടച്ചാലും വെള്ളമൊഴിച്ചാലും തീയിട്ടാലും തീറ്റിയുണ്ടൊ ഉറുമ്പെത്തിയിരിക്കും. വിളിച്ചാലും ഇല്ലെങ്കിലും ഉറുമ്പെത്താത്ത സദ്യയില്ല. എന്നിട്ടും, ഉറുമ്പിൻ കൂട്ടിൽ പെട്ടാൽ പെട്ടവന്റെ അധോഗതി!!! ഉറുമ്പുകൾ അവരുടെ മാത്രം ലോകത്തിൽ ഏറ്റവും സ്വാർത്ഥരും, കടുത്ത വിഭാഗീയതയുള്ളവരും…

Read More »

നാമിരുമേഘശകലങ്ങൾ

നാമിരുമേഘശകലങ്ങളെൻ സഖീ നോവിന്നുടൽപെറ്റ നൊമ്പരങ്ങൾ, ഏതോ നിലാവിൽ തളിർത്തതാം രാഗത്തി- ലൊരു ചോപ്പുസൂര്യനെ തൊട്ടറിഞ്ഞോർ! ഓരോ ഋതുവിന്നടർപ്പും കിളിർപ്പുമ – ന്നാദ്യമറിഞ്ഞതാമീമിഴികൾ, വർഷമുണർന്നപോലെന്തേയുണങ്ങാതെ യുറവടയ്ക്കാതെ വിതുമ്പിനില്പ്പൂ. നാം കോർത്തകൈകളിൽ മിന്നൽപിടഞ്ഞതും മുത്തിവിടർന്നതാം മാരിവില്ലും ഇരുമെയ് പുണർന്നിളംമഴയായി പൊഴിഞ്ഞതു – മൊരു സ്വപ്നദൂരേ …

Read More »

മഴയിങ്ങനെ

ആസ്വദിക്കാന്‍ കഴിയില്ലെങ്കിൽ… ആകെ നനച്ച്… ചളി കൊണ്ട് ചിത്രം വരച്ച് … പനിയുടെ കൈപ്പ് തരുന്ന പച്ച വെള്ളം മാത്രമാണ് മഴ.!!! ജീവിതവുമതു പോലെ .!!!!

Read More »

മഴക്കാലം

നിന്നിലേയ്ക്കൊരുവഴിയും കാണാതെ പൊള്ളിനില്ക്കയാണെന്‍ പാദങ്ങള്‍. എന്നും മഴയായിരുന്നെങ്കില്‍…                  ** തനിമയുടെ നിറം നീ പെയ്തു നിവരുമ്പോള്‍. ഇലകളാക്കാന്‍‍ കഴിയുമോ, ഉടല്‍ച്ചെടികളെ പരസ്പരം പെയ്തുപകരും ജലത്തിനാല്‍.         …

Read More »