തുരുത്തുകളിലേക്കുള്ള വഴികൾ ലളിതമാണ്. ജീവിതം നടത്തി നടത്തി എത്തിക്കുന്നതെല്ലാം അങ്ങോട്ടാണ്. വഴിമുട്ടുന്നവർ അവസാനിക്കുന്നതും അവിടെത്തന്നെ. തുരുത്തുകളിലൊടുങ്ങാതെ അലഞ്ഞുതിരിയുന്നുണ്ട് ചിലർ, അക്ഷരവിരലിൽത്തൂങ്ങി നാടുകാണാൻ… കൽവഴികളിൽ ചോര നനച്ചിട്ടും, ചിരിയാണവർക്ക്, കണ്ണീരുപ്പ് കരളിൽത്താവിയ ചിരി…. തുരുത്തുകളിലിരുന്ന് കൈനീട്ടുമ്പോൾ, അക്ഷരപ്പൊതി നീട്ടിക്കൊടുക്കുന്നുണ്ടവർ… ചലിക്കുന്ന വനങ്ങളെ, ദിക്കറിയാത്ത …
Read More »Tag Archives: kavithakal
ഒരുമ്പട്ടോൾ….
കുട, അടക്കവും ഒതുക്കവുമുളള ഒരു കുട്ടിയാണ്. സുന്ദരിയാണ്; സുശീലയും. ഒരിടത്തുവെച്ചാൽ ഒച്ചവെക്കാതെ വെച്ചിടത്തിരിക്കും. ചാരി വെക്കാം. ചെരിച്ചുവെക്കാം. നിവർത്തിവെക്കാം മടക്കിവെക്കാം കിടത്തിയുറക്കാം. തുക്കികൊല്ലാം. ഒച്ച വെക്കില്ല. ഓരിയിടില്ല. തേങ്ങലില്ല; തിരയിളക്കമില്ല. കുട അനുസരണയുളള ഒരു കുട്ടിയാണ്. ആരു തൊട്ടു വിളിച്ചാലും അനുസരണക്കേട് …
Read More »ദളിതൻ
ചെവിട്ടിൽ ഈയമുരുക്കിയൊഴിക്കും കൂട്ടമായി വന്ന് ക്രൂരമായി കൊല്ലും നിയമത്തിൻ കരങ്ങളിൽ നീ വിശ്രമിക്കിലും ക്ലാസ് മുറിയിൽ ഞാൻ നിന്നെ പിറകിലിരുത്തും നിന്റെ വീടിന് ഞാൻ ഭ്രഷ്ട് കൽപ്പിക്കും നീ പോയ വഴികൾ ശുദ്ധികലശം നടത്തും കാരണം നീ ഒരു ദളിതനാണ് നീ …
Read More »ഭാഷാന്തരം
കനക ചിലങ്ക കിലുക്കിയും തങ്കത്തരിവളയിളക്കിയും അഞ്ചിക്കുഴഞ്ഞഴിഞ്ഞാടുമ്പോഴാണു ബെല്ലടിച്ചതും കവിത ടീച്ചര്‍ ഇറങ്ങിപ്പോയതും. കറുത്ത ബോര്‍ഡില്‍ തലങ്ങും വിലങ്ങും വരയും കുറിയുമായി കണക്കു മാഷു കേറി വന്നു. അക്കങ്ങളും ചിഹ്നങ്ങളും ജ്യാമിതിയും ത്രികോണമിതിയും കാല്‍ക്കുലസുമൊന്നും എത്ര ശ്രമിച്ചിട്ടും തലയിലേക്കു കേറുന്നില്ല. ബോര്‍ഡോ, കണക്കോ, …
Read More »പണിച്ചി
ഈണത്തിൽ ചൊല്ലാവുന്നത് എന്ന കുറ്റം മാത്രമാരോപിച്ച് ചിലർ കരുതിക്കൂട്ടി മുക്കിക്കളഞ്ഞൊരു കവിതയാണിത്… വായിക്കാതെ പോകരുത്… അഭിപ്രായവും പറയണം… മാതീ…. കറുത്ത കിടാത്തീ മൂക്കുത്തിയിട്ട കാടിന്റെയോമനപ്പുത്രീ നീലത്തലമുടിയും മേഘക്കവിൾത്തടവും വേതാളത്തീമിഴിയും വീരാളിപ്പല്ലുകളും വെള്ളോട്ടു വളകളും തുടു ചോപ്പൻ ചുണ്ടുമുള്ള പെണ്ണേ, മലയരയത്തീ…. പണ്ടല്ലോ …
Read More »വിൽക്കുന്നില്ലിവിടം – കാവാലം നാരായണപ്പണിക്കർ
കാവാലം നാരായണപ്പണിക്കരുടെ വിൽക്കുന്നില്ലിവിടം എന്ന കവിത. ആലാപനം : ജ്യോതീബായ് പരിയാടത്ത്
Read More »നന്മ പുലരാനായ്…
കുട്ടി : ”കാക്കേ, കാക്കേ നീയെന്തേ തക്കം നോക്കിയിരിക്കുന്നു? എന്നുടെ കയ്യിലെ നെയ്യപ്പം കണ്ടിട്ടാണോയീ നോട്ടം ? നിന്നുടെയേതോ മുത്തശ്ശി പണ്ടു പണിഞ്ഞൊരു തട്ടിപ്പ്, എന്നുടെ നേർക്കും കാട്ടാനോ തഞ്ചത്തിൽ നീയോങ്ങുന്നു?” കാക്ക: ”അരുതേകുഞ്ഞേ, നീയെന്നെ കള്ളം കൂറിയകറ്റരുതേ, നിന്നെപ്പോലെയെനിക്കുണ്ടേ അരുമക്കുഞ്ഞൊന്നെൻ …
Read More »പടച്ചോന്റെ പെരുന്നാള്
ഉപ്പാ ഉപ്പാ നമ്മളാര് പറഞ്ഞീറ്റ ഉപ്പാ നോമ്പെടുക്ക്ന്ന്…..? പടച്ചോന്റെ കിത്താബിലെയ്തിയതല്ലേ പാത്തൂ… ഉപ്പാ ഉപ്പാ… പടച്ചോനും നോമ്പെടുക്വാ ഉപ്പാ… പടച്ചോൻ മൻഷനല്ലല്ലോ പാത്തൂ… ഉപ്പാ ഉപ്പ… എപ്പള ഉപ്പാ നോമ്പെട്ക്വാ…? റമദാനിലല്ലേ പാത്തു…… അല്ലുപ്പ സൈനബ എപ്പും നോമ്പെടുക്ക്വല്ലോ.. ഉപ്പ നോമ്പെടുത്താ …
Read More »ഓർമപെരുനാൾ
നരച്ചിട്ടും… കണ്ണ് നരക്കാത്ത ഒറ്റ കുപ്പായം മണത്ത് നോക്കണം… ഹാ.. പരിമളം… ഉപ്പാന്റെ കുത്തി മണക്ക്ണ അത്തറ് ചെവിയിൽ ചൂടണം… എത്ര കൂട്ടിയിട്ടും തെറ്റി പോയ സക്കാത്ത് കിണ്ണം കിലുക്കി നോക്കണം… കീറി പോയ നിക്കർ കീശയിൽ മിഠായികൾ നിറയണം.. നിരന്നു …
Read More »അത്രമേല്‍
ചാന്തുപൊട്ടിട്ട കുട്ടിക്യൂറാപൗഡര്‍ മണം അമ്മ കിടന്നകട്ടിലിനരികിലൂടെ പളുങ്കുവളകളിട്ടകൈകള്‍ നീട്ടി നിശബ്ദതയ്ക്കുമീതേ അണ്ണായെന്നൊരു വിളി ചീവീടുകള്‍ കരഞ്ഞൊടുങ്ങുന്ന തൊടിയില്‍ തീക്കനല്‍ക്കുപ്പായമിട്ടവന്‍ കാലുയര്‍ത്തിച്ചവിട്ടിക്കടന്നുപോയി വഴിയില്‍ ഉയരത്തില്‍നിന്നുവീണ അണ്ണാന്‍കുഞ്ഞിനെനോക്കി തള്ളയുടെ ചില്‍ച്ചില്‍നാദം ചുട്ടുപഴുത്ത ക്ഷേത്രമുറ്റത്തെ ചൊരിമണലില്‍ കൊലുസ്സിന്‍െറ കിലുക്കം അവതാളത്തിലായി. പിന്നൊരോട്ടമാണ് ഇതാ പിറകേ പട്ടിവരുന്നേന്നൊരു …
Read More »