കാലത്തുതന്നെ എന്തൊക്കെ ജോലികൾ തീർത്താലാണ് അവൾക്കൊന്നിറങ്ങാൻ കഴിയുന്നത്! ഭർത്താവിനെ ഉണർത്താതെയുണർന്ന് അയാൾക്ക് ബെഡ് കോഫി. കുഞ്ഞുങ്ങളെയുണർത്തി സ്കൂളിലേക്ക് വിടും വരെ തയ്യാറെടുപ്പുകൾ! യൂണിഫോം തേച്ചുമിനുക്കുമ്പോഴൊക്കെയും ആ ചുളിവുകൾ അവളുടെ മനസ്സിലേക്കായിരുന്നു കൂടുമാറിയിരുന്നത്. തിരക്കിട്ടെല്ലാം ചെയ്യുമ്പോഴും അയാളെന്ന ഭർത്താവ് സ്വപ്നങ്ങളിലൂടെ ഒഴുകുകയായിരിക്കും! തിരക്കൊതുക്കി …
Read More »Tag Archives: kavithakal
ഓണ ചിന്തകൾ
വാഴയിലക്കുമ്പിളു കുത്തീ ഞാനും എൻ പെങ്ങളുപെണ്ണും, താഴത്തെത്തൊടിയിലിറങ്ങീ ഒരു വട്ടകപ്പുവ് പറിച്ചേ.. മുക്കുറ്റീ, തുമ്പപ്പൂവും കളിയാടും തെച്ചിപ്പൂവും അത്തപ്പൂവിട്ടു നിറയ്ക്കാൻ ബഹുവർണ്ണപ്പൂക്കളുമായേ അയലത്തെപ്പൂക്കളമയ്യോ ബഹുവർണ്ണം, കേമം, ചന്തം ഇവിടുത്തെപ്പൂക്കളവും ഞാ- നതിലേറെ മിഴിവിൽത്തീർക്കും പുതുകോടിയുടുത്തേ ഞങ്ങൾ പുലരിയ്ക്ക് പുഞ്ചിരി തൂകും, അരുണാഭയിലത്തൊടി …
Read More »അടയാളങ്ങൾ
ഇന്നുമുണ്ടെന്നുള്ളിലിന്നലെകളീണമി- ട്ടിന്നോളമുരുവിടാ മന്ത്രം ! മന്ദമെൻ അന്തരാത്മാവിനിടനാഴിയി- ലിടയ്ക്കിടയ്ക്കതു പെയ്തിറങ്ങും. അന്നേരമെൻ സിരാശൃംഘലകളിൽ വന്നു നിന്നോർമ്മ താളം പിടിക്കും ! തുച്ഛമായ് പിച്ചിയെറിയപ്പെട്ട മൗനത്തി- ലൊച്ചിഴയുമൊച്ചകൾ കനക്കും. പണ്ടുനീയെൻനെഞ്ചിലൊരു സൂക്ഷ്മസുഷിരത്തി- ലിഴകോർത്ത സ്നേഹം തുരുമ്പിളക്കും.! ഓർമ്മതൻ ലോഹക്കനക്കൂടുകൾ താഴു- താനേ തുറക്കാൻ …
Read More »ഗുൽമോഹർ
ആ ഗുല്‍മോഹറിന് കീഴെ ഞാന്‍ നിന്നെയും നീ എന്നെയും കാത്ത് പലകുറി നിന്നിട്ടുണ്ട്.. നിനക്കറിയുമോ നമ്മിലെ പ്രണയത്തെയും കാത്ത് അതിന്നുമവിടെ പൂത്തുലഞ്ഞ് നില്‍പുണ്ടെന്ന്..
Read More »കവിതയെന്നു മാത്രം പറയരുത്!
വിഡ്ഢിത്തം നിറച്ചെന്റെ വിവരക്കേടിനെ വിലാസം കണ്ടു നീ കവിതയെന്നു പറയരുത്…! അച്ഛന്റെ ചുണ്ടിലെന്നും പിടയുമൊരുകവിതയുണ്ടായിരുന്നു അന്നംതേടി പോയവന്റെ നെഞ്ചിലെ നെരിപ്പിൽ പിറക്കുമൊരു കവിത.. അമ്മതൻ നെഞ്ചിനകത്തൊരു കവിതയുണ്ടായിരുന്നു പെരുമഴവന്നെന്റെ ഓലക്കുടിൽ ചോരുമ്പോൾ തേവരെ വാഴ്ത്തി പാടുമൊരു കവിത.. മുത്തശ്ശിതൻ ചുണ്ടത്തെ വെറ്റില …
Read More »ഇടനാഴിയിലെ കാഴ്ചകൾ
മരണത്തിലേയ്ക്കുള്ള നീണ്ട ഇടനാഴി…. ദൂരങ്ങളുടെ നീണ്ട നിശ്വാസങ്ങൾ പിന്നിടുന്ന ഇരുളുപിടിച്ച ഉയർന്ന ചുമരുകൾ, ഇടയ്ക്കുമാത്രം കാണാവുന്ന മഞ്ഞയും ചുവപ്പും കലർന്ന നേർത്തവെളിച്ചം…. ആരൊക്കെയോ കൂട്ടംകൂട്ടമായി നിന്ന് എന്തൊക്കെയോ ചർച്ചചെയ്യുന്നു. ആരും എന്നെ നോക്കുന്നതേയില്ല. ചിലപ്പോൾ ചില വിലാപങ്ങൾ കേൾക്കാം. ആയുസെത്താതെ മരണം …
Read More »ഭാരതാംബ
സ്വതന്ത്ര ഇന്ത്യ എന്ന പരമ പവിത്രതയുടെ പിറന്നാളാഘോഷം നാം ഹൃദയം കൊണ്ട് ഏറ്റെടുത്ത് നടത്തുമ്പോൾ, ഈ മണ്ണിലെ ഓരോ പുൽക്കൊടിയോട് പോലുമുള്ള നമ്മുടെ ആത്മബന്ധമാകണം നമ്മുടെ രാജ്യസ്നേഹം! നൂറ്റിപ്പത്ത് കോടി ജനതയുടെ ആത്മാവുകൾ തമ്മിൽ കോർത്തിണക്കപ്പെടുന്ന ഭാരതം എന്ന വികാരം നിലനിർത്തേണ്ടത് …
Read More »പിതൃദർശനം
ഇലച്ചാര്‍ത്തുകളെല്ലാം ചേര്‍ത്തു പിടിച്ച കൂറ്റന്‍ ആല്‍മരം തപസ്സിലായിരുന്നു ഓരോ ഇലകളും മരിച്ചു മരിച്ചു എന്നു മാത്രം മന്ത്രിച്ച് എന്നിലേക്കു പിളര്‍ന്നു പിളര്‍ന്ന് പിതാവിന്റെ മരണം പോയി. തായ്ത്തടിക്കു ചുവട്ടില്‍ ഞാന്‍ പ്രാര്‍ത്ഥനയിലായിരുന്നു ദൈവത്തെ തൊട്ടു തൊട്ടു ഞാന്‍ നിശ്ചലയായിരുന്നു. മുന്നിലേയ്ക്കു കൊണ്ടുവച്ചത് …
Read More »രാ-മായണം
രാമായണം രാമാ, മനോ സിംഹാസനമേറാന്‍ മനസിലെ രാ-മായണം. സ്‌നേഹിച്ചുകൊണ്ടേയിരിക്കയാല്‍ നോവുകള്‍ പൂക്കളെന്നോര്‍ത്തു ഞാന്‍ ചൂടി. രതികൂജനങ്ങള്‍ തുളുമ്പുന്ന മദമോഹ മൃഗയാവിനോദങ്ങളാടാന്‍, വെറുതേ മിടിക്കുമെന്‍ ഹൃദയത്തിലൂടെനിന്‍ രഥചക്രമലറിക്കുതിച്ചു. മുലഞെട്ടു നിന്നിലേക്കമരുമ്പോള്‍ ഞാനെത്ര പുത്രകാമേഷ്ടികള്‍ നോറ്റു, മനസിന്‍ വാടങ്ങളില്‍. തളിരുകള്‍ നീട്ടിപ്പടര്‍ന്നേറുമെന്‍ പ്രേമവല്ലികള്‍ ചിതറിത്തെറിച്ചു, …
Read More »ചരൽക്കുന്നിലെ ഞാവൽ മരങ്ങൾ
നോക്കിയിരിക്കെ വെയില്‍ കുന്നു കേറി പോകും ഒറ്റ ശ്വാസത്തില്‍ എനിക്ക് മുമ്പേ ആദ്യത്തെ ഞാവല്‍ പഴത്തില്‍ തൊട്ടിട്ടുണ്ടാവും കുന്നു കേറി, മുട്ട് പൊട്ടി , ചങ്ക് വെലങ്ങി ഞാന്‍ എത്തുമ്പോള്‍ കാറ്റിനോട് കിന്നാരം – പറഞ്ഞിരിക്കുന്നുണ്ടാകും കൊതിയന്‍ മൂക്ക് മുട്ടെ തിന്നിട്ട് …
Read More »