Tag Archives: kavithakal

ഭൂപടം

ഭൂപടത്തിലൂടെ വിരലോടിച്ചു നിറങ്ങളുടെ രാജ്യം പകുക്കവേ, വിരൽ മുറിഞ്ഞ് ഒരു ഹൃദയം ഒഴുകിപ്പോയി. അക്ഷാംശങ്ങളുടെയും രേഖാംശങ്ങളുടെയും ഇടയിൽ ഒരു അരുവി മറന്നു വെച്ചു. ഞങ്ങളെല്ലാം പകുക്കപ്പെട്ടത് ഒരേ ഭൂപടത്തിൽ നിന്നാണ്, ഭൂപടങ്ങളെല്ലാം നിറം മങ്ങിയത് ഒരേ സൂര്യന്റെ വെയിലിലാണ്.

Read More »

ഒരിലത്തണൽ

നീ കണ്ണിറുക്കി പിണക്കങ്ങളുടെ അരമതിൽ ചാരിയിരുന്ന് ഇങ്ങിനെ ഓർമ്മകളുടെ താളത്തിൽ കൊത്തങ്കല്ലാടരുത് ചിലപ്പോൾ ചിലകാര്യങ്ങൾ മറന്നുവച്ച് എനിക്ക് അല്ലെങ്കിൽ നിനക്ക് വരണമെന്ന് തോന്നിയാലോ തമ്മിൽ കൊരുത്തിട്ടും വാരിക്കൊടുത്ത് നമ്മൾ വിറ്റുകളഞ്ഞ പുഞ്ചിരികളെല്ലാം കൂടി തിരിച്ചുവന്നാൽ കൊതിയുടെ രാമച്ചം മണത്ത മഞ്ഞുപൂക്കളുടെ ഉള്ളംകാലിൽ …

Read More »

സാരി

കനിമൊഴിയുടേത് കാഞ്ചീപുരം, സുപ്രിയയ്ക്കോ സിലുക്കത്രേ, മാനം വിലയിലും മാറ്റിലുമല്ലേ… മൂന്നായിക്കീറി മക്കൾക്കും മാനം കൊടുത്ത മാത്തിയ്ക്കും, മുന്താണിയിൽ തൊട്ടിൽ കെട്ടി നെഞ്ചിൻ ചൂട് നരുന്തിനു പകർന്ന നാടോടിക്കും, സാരിക്ക് നീളം പോരത്രേ…   അതുകൊണ്ട് സാരിയെപ്പറ്റി ജനപ്രതിനിധികൾക്ക് സഭയിലാവണം ചൂടൻ ചർച്ചകൾ; …

Read More »

നിഴൽ

  വെട്ടപ്പെടാനാവില്ലെങ്കിലും വെട്ടത്തിൽ മാത്രമാ – യൊപ്പമിണങ്ങുവാൻ, കെട്ടിപ്പിടിക്കാതെ കൂടെ നടക്കുവാൻ, കർമങ്ങളെന്തും കാണുമ്പോലാടുവാൻ, ഇരുൾക്കോടി ചുറ്റി കാഴ്ച മറയ്ക്കുവാൻ, കനലീയമൂറ്റി കേഴ്‌വിയൊതുക്കുവാൻ, നിൻ നിഴൽ ഞാനേ നിനക്കെന്നും ഏകനാം മൂകസ്സാക്ഷി….    

Read More »