Tag Archives: kavithakal

വർത്തമാനകാലം 

അമ്മേ നിലാവിന്റെ പൂ- വീണു പുളകിതയാകുന്ന  ഭൂമിയെങ്ങു ? മരതകപട്ടില്‍ പൊതിഞ്ഞോരവള്‍ തന്ന- ണിവയര്‍ തഴുകും വെള്ളിയരഞ്ഞാണമെങ്ങു ? ഉത്തുംഗ ശൈലമെന്നെന്നും കവികള്‍ വാഴ്ത്തിയ നിത്യവിസ്മയമാം മുലകളെങ്ങ്? നാഭീചുഴിയില്‍ മധുപോല്‍ നിറച്ചോരാ തണ്ണീര്‍നിലങ്ങളെങ്ങു ? ഹരിതവന ഭംഗിയാല്‍ ഗൂഡം മറഞ്ഞൊരു രതിഭംഗിയോലും …

Read More »

കറിവേപ്പ് 

തോട്ടിനക്കരെ ആയിരുന്നു അവളുടെ വീട് തോട്ടുവക്കത്ത് പൂത്തുനില്‍ക്കുന്നൊരു ചെമ്പകമുണ്ടായിരുന്നു ചാഞ്ഞ ചെമ്പകത്തിന്‍ ചാരെയൊരു കറിവേപ്പ് മരവും കണ്ണാരം പൊത്തിക്കളിച്ചൊരു കാലത്ത് ചെമ്പകത്തിന്‍ മണമായിരുന്നവള്‍ക്ക് മഞ്ഞച്ചെമ്പക പൂവ് പോലായിരുന്നു പച്ചക്കറി കിറ്റിനോടൊപ്പം ഒരു കെട്ട് നൊസ്സാള്‍ജിയ കൂടി വാങ്ങിക്കാറുണ്ടിപ്പോള്‍ ഞാന്‍ കറിവേപ്പ് മരത്തില്‍ …

Read More »

ജൈവം

തളിർത്ത പുൽനാമ്പ് കിളിർക്കാത്ത മോഹങ്ങളുമായി കാലം തീർത്തു. പെരുമഴയ്ക്കൊടുവിൽ ജൈവമായ്. മുളപൊട്ടാൻ കാത്തുനിൽക്കുന്ന വിത്ത് അവയോട് കേണു: അല്ലയോ അഴുകിയ മോഹമേ നീയെനിക്ക് ജീവനേകിയാലും വളർന്ന് പന്തലിച്ച ബീജം സായാഹ്നത്തിൽ ജീവിതം തിരിച്ചറിഞ്ഞു വിത്തും വളവും ജൈവം തന്നെ.

Read More »

അസുര ജന്മം

ഇരുണ്ട മുറിയിൽ ഒരാളും പേനയും കടലാസും മാത്രം. ചിന്തകൾ അലയടിക്കുന്നു. കടലാസിനു ശ്വാസം മുട്ടുന്നു. പേന നിലവിളിയ്ക്കുന്നു. ആശയങ്ങൾ കൈകാലിട്ടടിക്കുന്നു. മഷിത്തുള്ളികൾ ചിതറിത്തെറിച്ച് അക്ഷരസ്രാവമുണ്ടായി ഒരു കവിത ജനിക്കുന്നു.

Read More »

അമ്മ

  അകാലത്തിൽ പൊലിഞ്ഞ കുഞ്ഞു കവയിത്രി നിവിയാ മെർലിൻ എഴുതിയ കവിത :-   അമ്മയെന്ന രണ്ടക്ഷരമെത്ര മധുരം അമ്മയാണെൻ ജീവിത മാതൃക, താരാട്ടുപാടിയുറക്കുമെന്നമ്മയെ സ്നേഹിക്കും ഞാനെന്നന്ത്യം വരെ. അമ്മിഞ്ഞപ്പാലിൻ്റെ മാധുര്യം ഓർക്കുന്നു ഞാനിന്നും !! പിച്ചവയ്ക്കുമെൻ ബാല്യത്തിൽ അടിതെറ്റി വീഴുന്ന …

Read More »

അസഹിഷ്ണുത

ഉദിച്ചുനിൽക്കും സൂര്യനുകീഴേ കുതിച്ചുമറ്റൊരു സൂര്യൻ.. ചൊടിച്ചുകയറീ മുകളിലെ സൂര്യനു സഹിച്ചതില്ലതു കാൺകേ.. ഉറഞ്ഞുതുള്ളി താണ്ഡവമാടി പറഞ്ഞു അവനുച്ചത്തിൽ: “എനിക്കുകീഴിനിയുദിച്ചുപൊങ്ങാ- നൊരുത്തനും പാടില്ല. തിരിച്ചുപോകുക, കടലിൽ താഴുക, മറന്നു തീർക്കുക സ്വപ്നം.” യുവത്വസൂര്യൻ ചിരിച്ചുചൊന്നൂ: “പ്രഭുത്വമിനിയും വേണോ ? ജ്വലിച്ചുനിൽക്കാനെനിക്കുമിടമു- ണ്ടൊളിച്ചു പോകുകയില്ല. …

Read More »

ഭയം

മരം എന്ന ക്ലാസിലെ ഒരില പോലും അനങ്ങുന്നില്ല. നിശ്ശബ്ദത എന്ന വ്യവസ്ഥിതി ആരുടെയോ പേരെഴുതി വെയ്ക്കുന്നു. വിയർത്ത് ഓടി വന്ന കാറ്റിനെ ചുണ്ടിൽ ഒരു വിരലൊട്ടിച്ചു നിർത്തിയിട്ടുണ്ട് വരാന്തയിൽ…! ഒരു മിണ്ടൽ ചുണ്ടോളം വന്ന് വറ്റിപ്പോകുന്നു…! വാതിൽവരെയെത്തിയ ഒരു ചിരി തിരിഞ്ഞോടുന്നു…! …

Read More »

മകൾ

എന്റെവാവാച്ചി, ഇറച്ചികടയിലെ ഒരു ത്രാസാണ്! മേനിക്ക് ഭാരം കൂടുമ്പോൾ…! മേടിക്കാൻ, വരുന്നവരുടെ നോട്ടങ്ങൾ കയറ്റിയ, തട്ടുയർന്നുയർന്നു. മണ്ണിലേക്കൊരു മറു തട്ട് താഴ്ന്നു താഴ്ന്നു പോകുമ്പോഴും… ചക്കരയുമ്മകളിൽ ചോരപ്പാച്ചിൽ നിൽക്കാത്ത, ഇറച്ചിത്രാസ്…!

Read More »

നിണ കണിക നീ..

വിദൂര ദൂരങ്ങളിലേക്ക് വേഗ വേഗങ്ങളിലോടുന്ന ഭ്രമണ ദാഹങ്ങൾക്ക് മേൽ വേനൽ കുമ്പിളിൽ നിന്നടർന്നു വീണൊരു തീർത്ഥ കണമായ്….. നീ വിശുദ്ധ ശുദ്ധികളിൽ അദൃശ്യ ദൃശ്യമായ് മിന്നും പ്രശസ്ത സിദ്ധികൾക്ക് മേൽ മഴഞ്ഞരമ്പു കളിൽ നിന്നൂർന്നു വീണൊരു നിണ കണികയായ്… നീ സമതല …

Read More »