പഴയതെന്തോ വഴിയില്‍ കിടന്ന് തിരിച്ച് കിട്ടി തിരിച്ചും മറിച്ചും നോക്കി അതെ, ഇതതുതന്നെ കാലത്തിന്‍റെ കുത്തൊഴുക്കില്‍പെട്ട് പണ്ടെങ്ങോ കളഞ്ഞുപോയ എന്‍റെ പുഞ്ചിരി..
Read More »Tag Archives: kavitha
വെയിലോർമകൾ
നഷ്ടപ്പെടുന്ന കാഴ്ചത്തുരുത്തിൽ ഒരു വേനൽ വെയിൽ കൊള്ളുന്നു. ഉഷ്ണമാപിനികൾ തരംഗങ്ങളെ കാതോർക്കുന്നു. ഊതിക്കാച്ചിയ പ്ലാവിലക്കൂട്ടം നീരുവറ്റി നിറം ചോർന്നിട്ടും, കണ്ണീരുണക്കി കളിക്കൊരുങ്ങി നിൽപ്പാണ്… തൊപ്പിയും, വണ്ടിയും, കോട്ടിയ കുമ്പിളും, നീർച്ചാലുണർത്തും കേവു വഞ്ചിയും മെയ്യിലുണരാൻ , കുഞ്ഞുവിരലിന്റെ വേനലവധി കാത്തുകാത്ത്…. വരളുന്ന …
Read More »കലാം എന്ന കാലം
ഭാരതീയന്റെ നിരന്തരപ്രചോദനമായ എ.പി.ജെ.അബ്ദുൽ കലാം ഉടൽ വിട്ട് ഉയരങ്ങളിലേക്ക് ഉയർന്നിട്ട് ഇന്ന് ഒരാണ്ട്! നാടിന്റെ നാഡിത്തുടിപ്പ് പോലെ, സ്വപ്‌ന – നാഡികൾ പൂക്കുമാത്മാവ് പോലെ, നന്മയുടെ നാഭിത്തടത്തിൽ വിരിഞ്ഞൊരീ ജന്മ കാവ്യത്തിനെന്നാത്മാഞ്ജലി! ആർഷ സ്വപ്നങ്ങൾക്ക് ചിറക് വെച്ചലയുവാൻ ആകാശമേകിയോരിന്ദ്രജാലം! കനവ് കാണാൻ …
Read More »രാമായണം കുറത്തിപ്പാട്ട് – ജ്യോതിബായ് പരിയാടത്ത്
കുറത്തിരാമായണം ആലാപനം: ജ്യോതിബായ് പരിയാടത്ത്
Read More »അധിനിവേശം
വിരലിലെ ആ മോതിരം ഊരി, കഴുത്തിലെ ആ മാല മാറ്റി, പകരം നന്നായിമിന്നുന്ന ഈയെന്നെയിടൂ. കാലുകളിലെ പൊട്ടിച്ചിരിക്കുന്ന ആ പാദസരം മാറ്റി ഒട്ടുംകുലുങ്ങാത്ത ഈയെന്നെയണിയൂ. കാറ്റിൽ പാറുന്ന ആ ഉടുവസ്ത്രം ഊരിമാറ്റി ഇനിമേൽ കനത്ത ഈയെന്നെ വാരി ചുറ്റൂ. പിന്നെ നിന്നെത്തന്നെ …
Read More »ദൈവത്തിന്റെ കോടതി
ആയുധങ്ങൾ തെളിച്ച സ്വർഗ്ഗത്തിലേക്കുള്ള വഴിയിൽ ദൈവത്തെ കൂട്ടുപിടിച്ചപ്പോൾ സ്വർഗ്ഗവും ദൈവവും മതത്തിന്റെ തടവിലാകുന്നു. വിലപേശലുകളുടെ നൈരന്തര്യത്തിൽ മനുഷ്യക്കുരുതിയൊരുക്കിയ മോചനദ്രവ്യങ്ങളുടെ പരാജയത്തിൽ മോചനമൊരു മിഥ്യയെന്നപോൽ ദൈവവും സ്വർഗ്ഗവും മതത്തിന്റെ തടവിൽ ചെയ്യാത്ത കുറ്റത്തിന്റെ ശിക്ഷ അനുഭവിക്കുന്നു. സ്വന്തം കണ്ണിൽ വീണ അന്ധതയുടെ അഴികളെ …
Read More »അവകാശികൾ
ഉണ്ണി: വീട്ടുവളപ്പിൽ മാവിൻകൊമ്പിൽ കാത്തിരിക്കും കുയിലമ്മേ, ഓർത്തെടുക്കുവതെന്താണോ ഓർമയിലുള്ളൊരു പഞ്ചമമോ? കുയിലമ്മ: കാടുകൾ, മേടുകൾ, നാടുകളെല്ലാം പശിയാൽപ്പാറി വലഞ്ഞൂ ഞാൻ, പൂവും, തേനും, കായും, കനിയും കനവായ്ത്തീർന്നൂ പൊന്നുണ്ണീ. ഉണ്ണി: കരളിലെ നോവാൽ കണ്ണു നിറഞ്ഞാൽ കാഴ്ചകളെല്ലാം മങ്ങില്ലേ, കാണുക, നിന്നെ …
Read More »തുരുത്തിലെ വഴികൾ
തുരുത്തുകളിലേക്കുള്ള വഴികൾ ലളിതമാണ്. ജീവിതം നടത്തി നടത്തി എത്തിക്കുന്നതെല്ലാം അങ്ങോട്ടാണ്. വഴിമുട്ടുന്നവർ അവസാനിക്കുന്നതും അവിടെത്തന്നെ. തുരുത്തുകളിലൊടുങ്ങാതെ അലഞ്ഞുതിരിയുന്നുണ്ട് ചിലർ, അക്ഷരവിരലിൽത്തൂങ്ങി നാടുകാണാൻ… കൽവഴികളിൽ ചോര നനച്ചിട്ടും, ചിരിയാണവർക്ക്, കണ്ണീരുപ്പ് കരളിൽത്താവിയ ചിരി…. തുരുത്തുകളിലിരുന്ന് കൈനീട്ടുമ്പോൾ, അക്ഷരപ്പൊതി നീട്ടിക്കൊടുക്കുന്നുണ്ടവർ… ചലിക്കുന്ന വനങ്ങളെ, ദിക്കറിയാത്ത …
Read More »ഒരുമ്പട്ടോൾ….
കുട, അടക്കവും ഒതുക്കവുമുളള ഒരു കുട്ടിയാണ്. സുന്ദരിയാണ്; സുശീലയും. ഒരിടത്തുവെച്ചാൽ ഒച്ചവെക്കാതെ വെച്ചിടത്തിരിക്കും. ചാരി വെക്കാം. ചെരിച്ചുവെക്കാം. നിവർത്തിവെക്കാം മടക്കിവെക്കാം കിടത്തിയുറക്കാം. തുക്കികൊല്ലാം. ഒച്ച വെക്കില്ല. ഓരിയിടില്ല. തേങ്ങലില്ല; തിരയിളക്കമില്ല. കുട അനുസരണയുളള ഒരു കുട്ടിയാണ്. ആരു തൊട്ടു വിളിച്ചാലും അനുസരണക്കേട് …
Read More »ദളിതൻ
ചെവിട്ടിൽ ഈയമുരുക്കിയൊഴിക്കും കൂട്ടമായി വന്ന് ക്രൂരമായി കൊല്ലും നിയമത്തിൻ കരങ്ങളിൽ നീ വിശ്രമിക്കിലും ക്ലാസ് മുറിയിൽ ഞാൻ നിന്നെ പിറകിലിരുത്തും നിന്റെ വീടിന് ഞാൻ ഭ്രഷ്ട് കൽപ്പിക്കും നീ പോയ വഴികൾ ശുദ്ധികലശം നടത്തും കാരണം നീ ഒരു ദളിതനാണ് നീ …
Read More »