Tag Archives: kavitha

മാതൃമലയാളം

(കേരളം ഷഷ്ഠിപൂർത്തിയാഘോഷിക്കുന്ന ഈവേളയിൽ എല്ലാകൂട്ടുകാർക്കും ആശംസകൾ! മലയാളംമണക്കുന്ന നാളെകൾ നമുക്കുണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഒരു കവിത) മാതൃമലയാളം ‘അ’യിൽ നിന്നായിലേയ്ക്കൊഴുകും സ്വരാക്ഷര- ത്തേനിറ്റുനൽകുന്ന നന്മ! ‘ക’ തൊട്ടു ‘റ’ വരെകോർത്തിട്ട വ്യഞ്ജന കാവ്യാക്ഷരത്തിൻ കുളിർമ ! ഇനിയെന്ത് വേണമെന്നുൾസ്പന്ദനത്തിന്റെ ലിപിയെന്റെ കയ്യിലുള്ളപ്പോൾ? …

Read More »

മധുര മലയാളം

മലയാളമേ നിന്റെ മരച്ചില്ലയഴിഞ്ഞാടും നിഴല്‍ തോറ്റമൊരുക്കുന്ന തണലു വേണം. കരിമ്പച്ച പുതച്ചൊരു കാടിന്റെ കഥ ചൊല്ലി വയല്‍ തേകിനനയ്ക്കു മരുവിവേണം. മലങ്കാറ്റ് വഴിതെറ്റി കിതപ്പാറ്റും പകല്‍ ക്കൊമ്പില്‍, കടല്‍പാട്ടിന്‍ താരാട്ടും, തലതല്ലി ചിരിക്കുന്ന തിരയും വേണം. തിരതല്ലി തിരതല്ലി ആമോദം നിറയുമ്പോള്‍ …

Read More »

അതിര്

അതിർത്തി രേഖകൾ അഴിച്ചു കളഞ്ഞ അയൽപക്കങ്ങളിലൂടെ, അതിരു കാണാത്ത ആകാശത്തേക്ക് പറത്തിവിട്ട പട്ടങ്ങളുടെ പിടിവള്ളികൾ പിണച്ചെടുത്ത ചങ്ങാത്തത്തിന്റെ കെട്ടറുത്തത്, പട്ടത്തിന്റെ നിറങ്ങളാണ്…. ഇന്ന് – പല ഭൂമിക്ക് ഒരേയൊരാകാശം.. നമ്മുടെ കിനാക്കൾക്ക് ആകാശമാണ് ഉടമ്പടി. അതിനു മാത്രം, അതിനു മാത്രം അതിരളക്കരുതേ… …

Read More »

മരണത്തിനപ്പുറം

മരണമൊഴിയോ… മരണമൊഴിഞ്ഞതോ…. ചതുരം വരച്ച ചുമരുകളിൽ ആത്മഹത്യാക്കുറിപ്പ്, ചോര കുടിച്ച നിഴലുകൾക്ക് വായിക്കാനറിയാത്ത ലിപിയിൽ…. മരവിച്ചിട്ടാവും വലിച്ചു പുറത്തിട്ട സ്വപ്നങ്ങൾക്ക് അല്പായുസ് . പറന്നുയർന്ന്, വിണ്ണുതൊട്ട് കുഴഞ്ഞു വീണ ശലഭത്തിന്റെ ചിത്രമുണ്ട്. ഊറയ്ക്കിട്ടപ്പോൾ സ്ഫടികച്ചിറകിനു വർണമൊഴിഞ്ഞിട്ടില്ല. നിറം തൊട്ടുണക്കാൻ വന്ന കാറ്റിനറിയാത്ത …

Read More »

തുന്നല്‍ക്കാരി

പിച്ചവെച്ച നാള്‍തൊട്ടേ, എന്റെ കൊച്ചുക്കിനാക്കള്‍ക്ക് ഊടും പാവുമായിരുന്നത് നിന്റെ അലങ്കാരത്തുന്നലുകളുടെ അലകുകളും ഞൊറികളുമായിരുന്നു ! ആസക്തിയുടെ കൗമാരകുതൂഹലങ്ങള്‍ ആരാധനയോടെ, കണ്ണും കാതും കൂര്‍പ്പിച്ചിരുന്നത് നിന്റെ തുന്നലഴകുകളുടെ, കൊതിപ്പിക്കുന്ന മാന്ത്രികരഹസ്യങ്ങളിലേക്കായിരുന്നു. ഭ്രമങ്ങളുടെ യൗവ്വനപ്രസരിപ്പുകളില്‍ നെഞ്ചിടിപ്പിന്റെ തിളച്ചുതൂവലുകള്‍ നിന്റെ കരവിരുതിനാല്‍ ഞൊറിയിട്ട ആകാരവടിവുകളില്‍ ത്രസിച്ചു …

Read More »

സ്വർഗം

കാവലായ് എന്‍ ചാരെ നിഴലായ് നിന്നവള്‍ സ്നേഹത്തിന്‍ വാക്ക...

Read More »

ശകടചാലകൻ

ശങ്കരാത്മജനിന്നു നമ്മുടെ സങ്കടങ്ങളൊഴിക്കണം ശങ്കരാ മമ രക്ഷ ചെയ്യുക കവിതവന്നുഭവിക്കുവാൻ പങ്കജത്തിലിരുന്നു സദ്ഗതി- യേകിടുന്ന സരസ്വതി ശങ്കതീർന്നു വസിക്കുകെന്നുടെ ജിഹ്വതന്നിലരക്ഷണം! വീട്ടിലുള്ള കടങ്ങളാൽ പണിപാളിവന്ന ദശാന്തരേ നാട്ടിൽ നിന്നു കടന്നുഞാനൊരു ഫ്രീവിസയ്ക്കു മലേഷ്യയിൽ കൂട്ടരൊത്തു വസിച്ചു പലവിധ ജോലിയൊക്കെയെടുക്കവേ നാട്ടുകാരുടെ പൈസവാങ്ങി- …

Read More »