ആത്മാവിലൊരു മന്ത്രക്കാരനുണ്ട്…. ആഴത്തിലോടിയ ചാലുകളെ മൂടിവയ്ക്കും…. ആകാശം കാണാത്ത മയിൽപ്പീലി പോലെ… ഇടയ്ക്കിടെ പൊഴിയുന്ന കുങ്കുമരേണുക്കളെ മന്ത്രവടിയാൽ മഞ്ഞ്കണങ്ങളാക്കും… മിഴികൾക്കുമൊരു പക്ഷപാതമുണ്ട്… പ്രിയമേറിയ നീർമണികളെ ഇറ്റാതെ തൂകാതെ കാത്ത് വയ്ക്കും ഒരിക്കലും ജലശൂന്യതയിലലിയാതെ നിത്യമാം ഈറനായുളളിൽ…..
Read More »Tag Archives: kavitha
പിറവി
അന്നൊരു മരുഭൂമിയവൾ കുടിച്ചു തീർത്തു തളർന്ന കണ്ണുകളുള്ള ഒട്ടകങ്ങൾ നീന്തിയതിൽ തേച്ചുമിനുക്കിയ കുപ്പായ മനമതിൽ അഴുക്ക് മണൽതരികളിളകി മറിഞ്ഞു. തളിരൊത്തൊരിളം പൂവ് തലയാട്ടിയപ്പോൾ മുള്ളുകൾ മറന്നവൾ മുകർന്നാ പൊൻമുഖം. തണുതണെയൊരു മഞ്ഞു തുള്ളിക്കടലൊഴുകി ആഴത്തിലൊരു മുത്തിൻ ചിപ്പിയായന്ന്. തഴുകി തൻ കരങ്ങളാൽ …
Read More »കണിക്കൊന്ന
കണിക്കൊന്ന ചിരിക്കുന്നു, വേനലിനു ബലിയെന്നോതി വിലപിച്ചവരോട്, പുണ്യ നീർകണ്ണിൽക്കരുതിയവരോട്, തുലാസിൽ നീതിയളന്നവരോട്, ചിരി തൻ ചിരാത് നിറച്ചവരോട്, കൂടെ നിന്ന് കുട ചൂടിയവരോട്, കാറ്റത്ത് കൈ കൊട്ടിയവരോട്, വിരുന്നെത്തി വിസ്മയിക്കുന്നവരോട്, മേനി കാട്ടലെന്നെറിയുന്നവരോട്, എല്ലാവരോടും ചിരിച്ചു പറയുന്നുണ്ട്, പൊളളുന്ന വേനലിനെ മഞ്ഞച്ചിരിയിൽ …
Read More »ഇനിയും മരിക്കാത്ത കവിയ്ക്ക്…
മരിച്ചുവെങ്കിലും മറയാത്ത കവേ, നിലച്ചുവെങ്കിലും ഉറങ്ങാത്ത കാറ്റേ, നിനക്കു സ്വസ്തിയാം മറവിയില്ലെന്നു കരുതുന്നൂ ഞങ്ങൾ മലയാളം നോറ്റോർ…! വരികൾ, വാക്കുകൾ തെളിഞ്ഞു കത്തുന്നൂ, ഇരുട്ടു കേറുന്ന പഴുതടക്കുന്നൂ…! കടൽത്തിര പോലെ, മുകിൽനിര പോലെ, തുടിക്കുന്നൂ കാവ്യം, മിടിക്കുന്നൂ സ്നേഹം…! മരിക്കും ഭൂമിയിൽ …
Read More »ക്രിസ്തു
ജെറുസലേമിൻ മൊട്ടക്കുന്നു ചുവപ്പിക്കാൻ കിളിവാലൻ വെറ്റില തിന്ന പ്രഭാതമേ, നിണമണിഞ്ഞടിമുടി ജൃംഭിച്ച വിപ്ലവത്തുടി മുഴങ്ങും നെഞ്ചിടിപ്പൊന്നു കേട്ടുവോ ??? അവസാനയത്താഴമായിട്ടഴിമതി വിളമ്പിയ സമുദായക്കഥ പറഞ്ഞും, പെസഹതൻ നേരമൊരു കെട്ട മുത്തത്തിനാൽ ഗുരുനിന്ദ പുഷ്പിച്ച വഴിയളന്നും, അക്കൽദാമയിലൊരാദി താളത്തിന്റെ തനിയാവർത്തനമായവനേ, തോൽക്കാതിരിക്കേണ്ട കാൽപ്പന്തു …
Read More »ഉത്തരം
അവസാനത്തെ പരീക്ഷയും കഴിഞ്ഞ് കുട്ടികൾ പുറത്തിറങ്ങി സ്കൂളടയ്ക്കുകയാണ് ആരവങ്ങളവസാനിക്കുകയാണ് ഒഴിഞ്ഞ ഉത്സവപ്പറമ്പു പോലെ ക്ലാസുറൂമുകളിൽ ഓർമ്മകൾ ചിതറിക്കിടന്നു! ക്ലാർക്ക്സ് ടേബിളിന്റെ കീറിയ ഒരു പേജ് കാറ്റിലുയർന്ന് ജനാലയിലൂടെ പുറത്തേയ്ക്കു പോകാൻ വിഫലമായ് ശ്രമിച്ച് തളർന്നുവീണു. പത്തു ബി ക്ലാസിന്റെ മൂലയിൽ ആരും …
Read More »ചിലനേരംപൂവുകൾ
ചിലനേരങ്ങളിൽ ചില മനസ്സുകളിൽ ചിലപൂക്കൾ ചിരിക്കും.. ചെളി നിറഞ്ഞ മനസ്സിന്റെ ഓർമ്മകളിൽ ചെന്താമരപ്പൂ.. വിടർത്തും.. മനസ്സിൻ മുറ്റത്തൊരു ചെട്ടിച്ചിപ്പൂ .. പരിഭവിച്ചു- മണം പരത്തും .. മുല്ലപ്പൂ പടർന്നു കയറിയ തൈമാവിനെ പോൽ ചിലത് മനസ്സിനെ ചുറ്റിവരിയും മനസ്സിലൊരു തുമ്പപ്പൂവ് ഓണക്കോടിക്ക് …
Read More »കെ. ആർ രഘുവിന്റെ കവിതകൾ
മരം ഏരംപൊട്ടിപ്പൊട്ടി എത്രയകന്നകന്നുപോയാലും ഇലപൊഴിയുന്നതും തളിർക്കുന്നതും പൂക്കുന്നതും ഒരുമിച്ചുതന്നെ… ഭരണകൂടമില്ലാത്ത ഒരുമാതൃകാരാജ്യമാണ് മരം. പരീക്ഷ കിട്ടിയത് വേഗം കുടിച്ചിട്ട് പിഞ്ഞാണം പരീക്ഷയ്ക്ക് പോകും, ഗ്ലാസ്സ് ചായേം വെച്ചോണ്ടിരിക്കും… നേരേമറിച്ചാണ് കടലും കുന്നും.. കുന്നിനാണെന്നും പരീക്ഷ. ആഴം ഞെട്ടറ്റയിലയ്ക്ക് കടലാഴം മരപ്പൊക്കം.
Read More »നിങ്ങൾ ‘ക്യൂ’വിലാണ്
ആഗ്രഹങ്ങൾ വരിയിലാണ്, ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞു, മലർപ്പൊടിക്കാരന്റെ നീറുന്ന ഭാവനകൾ… നേടുമ്പോൾ മുതൽ സ്വയം തീറ്റ തേടുന്ന പറവകളാണ് സഫല സ്വപ്നങ്ങൾ..
Read More »വേനലിൽ പെയ്യുന്നവൻ
നിത്യ യാത്രിക, നിന്റെ വിയർപ്പാൽ നനച്ചല്ലോ കത്തുന്ന വേനൽ ചൂടിൽ വരണ്ടൊരീ മണ്ണിനെ മൃത്യു പോൽ നിശ്ശബ്ദമീ ഭുമിയിൽ നീ പെയ്തല്ലോ ഹൃത്തടംകുളിർപ്പിക്കും മഴയായ് വീണ്ടും വീണ്ടും! നിനക്കായ്വിരിഞ്ഞില്ല പൂക്കൾ തേൻചുരത്തുവാൻ നിനക്കായുണർന്നില്ല പക്ഷികൾ ഗാനം ചെയ്വാൻ നിനക്കായുദിച്ചില്ല പൗർണ്ണമി തിങ്കൾവാനിൽ …
Read More »