I am as a blossomed rose with a smile in lips…. Sharp thorns prick me and hurts me as well, But I will not allow myself to dry and drop. …
Read More »Tag Archives: kavitha
ജൈവം
തളിർത്ത പുൽനാമ്പ് കിളിർക്കാത്ത മോഹങ്ങളുമായി കാലം തീർത്തു. പെരുമഴയ്ക്കൊടുവിൽ ജൈവമായ്. മുളപൊട്ടാൻ കാത്തുനിൽക്കുന്ന വിത്ത് അവയോട് കേണു: അല്ലയോ അഴുകിയ മോഹമേ നീയെനിക്ക് ജീവനേകിയാലും വളർന്ന് പന്തലിച്ച ബീജം സായാഹ്നത്തിൽ ജീവിതം തിരിച്ചറിഞ്ഞു വിത്തും വളവും ജൈവം തന്നെ.
Read More »അസുര ജന്മം
ഇരുണ്ട മുറിയിൽ ഒരാളും പേനയും കടലാസും മാത്രം. ചിന്തകൾ അലയടിക്കുന്നു. കടലാസിനു ശ്വാസം മുട്ടുന്നു. പേന നിലവിളിയ്ക്കുന്നു. ആശയങ്ങൾ കൈകാലിട്ടടിക്കുന്നു. മഷിത്തുള്ളികൾ ചിതറിത്തെറിച്ച് അക്ഷരസ്രാവമുണ്ടായി ഒരു കവിത ജനിക്കുന്നു.
Read More »അമ്മ
അകാലത്തിൽ പൊലിഞ്ഞ കുഞ്ഞു കവയിത്രി നിവിയാ മെർലിൻ എഴുതിയ കവിത :- അമ്മയെന്ന രണ്ടക്ഷരമെത്ര മധുരം അമ്മയാണെൻ ജീവിത മാതൃക, താരാട്ടുപാടിയുറക്കുമെന്നമ്മയെ സ്നേഹിക്കും ഞാനെന്നന്ത്യം വരെ. അമ്മിഞ്ഞപ്പാലിൻ്റെ മാധുര്യം ഓർക്കുന്നു ഞാനിന്നും !! പിച്ചവയ്ക്കുമെൻ ബാല്യത്തിൽ അടിതെറ്റി വീഴുന്ന …
Read More »അസഹിഷ്ണുത
ഉദിച്ചുനിൽക്കും സൂര്യനുകീഴേ കുതിച്ചുമറ്റൊരു സൂര്യൻ.. ചൊടിച്ചുകയറീ മുകളിലെ സൂര്യനു സഹിച്ചതില്ലതു കാൺകേ.. ഉറഞ്ഞുതുള്ളി താണ്ഡവമാടി പറഞ്ഞു അവനുച്ചത്തിൽ: “എനിക്കുകീഴിനിയുദിച്ചുപൊങ്ങാ- നൊരുത്തനും പാടില്ല. തിരിച്ചുപോകുക, കടലിൽ താഴുക, മറന്നു തീർക്കുക സ്വപ്നം.” യുവത്വസൂര്യൻ ചിരിച്ചുചൊന്നൂ: “പ്രഭുത്വമിനിയും വേണോ ? ജ്വലിച്ചുനിൽക്കാനെനിക്കുമിടമു- ണ്ടൊളിച്ചു പോകുകയില്ല. …
Read More »ഭയം
മരം എന്ന ക്ലാസിലെ ഒരില പോലും അനങ്ങുന്നില്ല. നിശ്ശബ്ദത എന്ന വ്യവസ്ഥിതി ആരുടെയോ പേരെഴുതി വെയ്ക്കുന്നു. വിയർത്ത് ഓടി വന്ന കാറ്റിനെ ചുണ്ടിൽ ഒരു വിരലൊട്ടിച്ചു നിർത്തിയിട്ടുണ്ട് വരാന്തയിൽ…! ഒരു മിണ്ടൽ ചുണ്ടോളം വന്ന് വറ്റിപ്പോകുന്നു…! വാതിൽവരെയെത്തിയ ഒരു ചിരി തിരിഞ്ഞോടുന്നു…! …
Read More »മകൾ
എന്റെവാവാച്ചി, ഇറച്ചികടയിലെ ഒരു ത്രാസാണ്! മേനിക്ക് ഭാരം കൂടുമ്പോൾ…! മേടിക്കാൻ, വരുന്നവരുടെ നോട്ടങ്ങൾ കയറ്റിയ, തട്ടുയർന്നുയർന്നു. മണ്ണിലേക്കൊരു മറു തട്ട് താഴ്ന്നു താഴ്ന്നു പോകുമ്പോഴും… ചക്കരയുമ്മകളിൽ ചോരപ്പാച്ചിൽ നിൽക്കാത്ത, ഇറച്ചിത്രാസ്…!
Read More »നിണ കണിക നീ..
വിദൂര ദൂരങ്ങളിലേക്ക് വേഗ വേഗങ്ങളിലോടുന്ന ഭ്രമണ ദാഹങ്ങൾക്ക് മേൽ വേനൽ കുമ്പിളിൽ നിന്നടർന്നു വീണൊരു തീർത്ഥ കണമായ്….. നീ വിശുദ്ധ ശുദ്ധികളിൽ അദൃശ്യ ദൃശ്യമായ് മിന്നും പ്രശസ്ത സിദ്ധികൾക്ക് മേൽ മഴഞ്ഞരമ്പു കളിൽ നിന്നൂർന്നു വീണൊരു നിണ കണികയായ്… നീ സമതല …
Read More »വെയിൽ കൊള്ളുന്ന വേനലുകൾ
നഷ്ടപ്പെടുന്ന കാഴ്ചത്തുരുത്തിൽ ഒരു വേനൽ വെയിൽ കൊള്ളുന്നു. ഉഷ്ണമാപിനികൾ തരംഗങ്ങളെ കാതോർക്കുന്നു. തൊപ്പിയും, വണ്ടിയും, കോട്ടിയ കുമ്പിളും, നീർച്ചാലുണർത്തും കേവു വഞ്ചിയും മെയ്യിലുണരാൻ, കുഞ്ഞുവിരലിന്റെ വേനലവധി കാത്തുകാത്ത്…. കലപിലയാൽ ഓതിയോതി : “ഊതി നിറയ്ക്കുക ഊഷരമെങ്കിലും ഒരു ശ്വാസം, എന്നിലും ഉരയട്ടെ …
Read More »ദയ
പെട്ടിയിലകപ്പെട്ട എലിയോട് അന്ത്യാഭിലാഷം ചോദിച്ചു. ഈ കമ്പിയിൽ കുടുക്കിയ കപ്പക്കഷണം തരൂ! മരണത്തിന് തൊട്ട് മുൻപ് എന്തിനാണ് വിശപ്പടക്കുന്നത്? ഞാൻ ഗർഭിണിയാണ്, വിശന്ന് കൊണ്ട് എന്റെ മക്കള് ചാകരുത്! ഞാൻ എലിയെ തുറന്നു വിട്ടു. ആറാം നാൾ (എലിയുടെ 10-ആം മാസം) …
Read More »