Tag Archives: kavitha

ഭാഷാന്തരം

കനക ചിലങ്ക കിലുക്കിയും തങ്കത്തരിവളയിളക്കിയും അഞ്ചിക്കുഴഞ്ഞഴിഞ്ഞാടുമ്പോഴാണു ബെല്ലടിച്ചതും കവിത ടീച്ചര്‍ ഇറങ്ങിപ്പോയതും. കറുത്ത ബോര്‍ഡില്‍ തലങ്ങും വിലങ്ങും വരയും കുറിയുമായി കണക്കു മാഷു കേറി വന്നു. അക്കങ്ങളും ചിഹ്നങ്ങളും ജ്യാമിതിയും ത്രികോണമിതിയും കാല്‍ക്കുലസുമൊന്നും എത്ര ശ്രമിച്ചിട്ടും തലയിലേക്കു കേറുന്നില്ല. ബോര്‍ഡോ, കണക്കോ, …

Read More »

പണിച്ചി

ഈണത്തിൽ ചൊല്ലാവുന്നത് എന്ന കുറ്റം മാത്രമാരോപിച്ച് ചിലർ കരുതിക്കൂട്ടി മുക്കിക്കളഞ്ഞൊരു കവിതയാണിത്… വായിക്കാതെ പോകരുത്… അഭിപ്രായവും പറയണം… മാതീ…. കറുത്ത കിടാത്തീ മൂക്കുത്തിയിട്ട കാടിന്റെയോമനപ്പുത്രീ നീലത്തലമുടിയും മേഘക്കവിൾത്തടവും വേതാളത്തീമിഴിയും വീരാളിപ്പല്ലുകളും വെള്ളോട്ടു വളകളും തുടു ചോപ്പൻ ചുണ്ടുമുള്ള പെണ്ണേ, മലയരയത്തീ…. പണ്ടല്ലോ …

Read More »

നന്മ പുലരാനായ്…

കുട്ടി : ”കാക്കേ, കാക്കേ നീയെന്തേ തക്കം നോക്കിയിരിക്കുന്നു? എന്നുടെ കയ്യിലെ നെയ്യപ്പം കണ്ടിട്ടാണോയീ നോട്ടം ? നിന്നുടെയേതോ മുത്തശ്ശി പണ്ടു പണിഞ്ഞൊരു തട്ടിപ്പ്, എന്നുടെ നേർക്കും കാട്ടാനോ തഞ്ചത്തിൽ നീയോങ്ങുന്നു?” കാക്ക: ”അരുതേകുഞ്ഞേ, നീയെന്നെ കള്ളം കൂറിയകറ്റരുതേ, നിന്നെപ്പോലെയെനിക്കുണ്ടേ അരുമക്കുഞ്ഞൊന്നെൻ …

Read More »

പടച്ചോന്റെ പെരുന്നാള്

ഉപ്പാ ഉപ്പാ നമ്മളാര് പറഞ്ഞീറ്റ ഉപ്പാ നോമ്പെടുക്ക്ന്ന്…..? പടച്ചോന്റെ കിത്താബിലെയ്തിയതല്ലേ പാത്തൂ… ഉപ്പാ ഉപ്പാ… പടച്ചോനും നോമ്പെടുക്വാ ഉപ്പാ… പടച്ചോൻ മൻഷനല്ലല്ലോ പാത്തൂ… ഉപ്പാ ഉപ്പ… എപ്പള ഉപ്പാ നോമ്പെട്ക്വാ…? റമദാനിലല്ലേ പാത്തു…… അല്ലുപ്പ സൈനബ എപ്പും നോമ്പെടുക്ക്വല്ലോ.. ഉപ്പ നോമ്പെടുത്താ …

Read More »

ഓർമപെരുനാൾ

നരച്ചിട്ടും… കണ്ണ് നരക്കാത്ത ഒറ്റ കുപ്പായം മണത്ത് നോക്കണം… ഹാ.. പരിമളം… ഉപ്പാന്റെ കുത്തി മണക്ക്ണ അത്തറ് ചെവിയിൽ ചൂടണം… എത്ര കൂട്ടിയിട്ടും തെറ്റി പോയ സക്കാത്ത് കിണ്ണം കിലുക്കി നോക്കണം… കീറി പോയ നിക്കർ കീശയിൽ മിഠായികൾ നിറയണം.. നിരന്നു …

Read More »

അത്രമേല്‍

ചാന്തുപൊട്ടിട്ട കുട്ടിക്യൂറാപൗഡര്‍ മണം അമ്മ കിടന്നകട്ടിലിനരികിലൂടെ പളുങ്കുവളകളിട്ടകൈകള്‍ നീട്ടി നിശബ്ദതയ്ക്കുമീതേ അണ്ണായെന്നൊരു വിളി ചീവീടുകള്‍ കരഞ്ഞൊടുങ്ങുന്ന തൊടിയില്‍ തീക്കനല്‍ക്കുപ്പായമിട്ടവന്‍ കാലുയര്‍ത്തിച്ചവിട്ടിക്കടന്നുപോയി വഴിയില്‍ ഉയരത്തില്‍നിന്നുവീണ അണ്ണാന്‍കുഞ്ഞിനെനോക്കി തള്ളയുടെ ചില്‍ച്ചില്‍നാദം ചുട്ടുപഴുത്ത ക്ഷേത്രമുറ്റത്തെ ചൊരിമണലില്‍ കൊലുസ്സിന്‍െറ കിലുക്കം അവതാളത്തിലായി. പിന്നൊരോട്ടമാണ് ഇതാ പിറകേ പട്ടിവരുന്നേന്നൊരു …

Read More »

ഒരു വേനല്‍ മഴ

കത്തും മീനച്ചൂടില്‍ പൊരിയും മണ്ണിന്‍ മാറിന്‍ പുകച്ചിലാല്‍ – വിണ്ണിന്‍ നക്ഷത്രക്കണ്ണ് നീറവേ .. ‘എന്തൊരു ചൂട് ‘ എന്ന് പാള വീശറി വീശി, കുട്ട്യേട്ടന്‍ ആരോടെന്നില്ലാതെ പിറുപിറുക്കും പിന്നൊരാത്മഗതംപോല്‍ മൂളും ‘മഴമേഘത്തേര് വരുന്നുണ്ടേ…’ രാവില്‍ മാനത്ത് കണ്ണും നട്ട് കാത്തുനില്‍ക്കും …

Read More »

നേരം തെറ്റിയ ബസ് 

പ്രതീക്ഷയുടെ ആ വളവു തിരിഞ്ഞ് ബസിപ്പോൾ വന്നു നിൽക്കും .. ഒരു കരിയില പൊലെ കയറിയിരിക്കും …. പിറകോട്ടോടുന്ന കാഴ്ചയിലേക്ക് മനസ് തിരിക്കും .. ഓർമയുടെ കടലാഴങ്ങളിലേക്ക് മുടിയിഴകളെ പൊലെ .. പാറിപ്പറക്കണം … എന്റേത് മാത്രമായ സ്റ്റോപ്പിൽ എനിക്കിറങ്ങണം … …

Read More »